സുരക്ഷാ ഉപകരണങ്ങളുമായി ബോഷ്
ബാംഗ്ലൂര്‍: കള്ളന്മാരില്‍ നിന്നും മറ്റും രക്ഷനേടുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബോഷ് വിപണിയില്‍. വീടുകള്‍ക്കും ഓഫീസുകള്‍ക്കും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോഷ് ഇത്തരം ഉപകരണങ്ങള്‍ വിപണിയിലിറക്കിയത്.
അതിക്രമിച്ചുകയറുന്നവരെക്കുറിച്ച് അപ്പപ്പോള്‍ അറിയിപ്പുകള്‍ നല്കുന്ന അലാറങ്ങളാണ് ഇതില്‍ പ്രധാനം. അപ്പാര്‍ട്ട്മെന്റുകള്‍ക്കും ചെറിയ ബിസിനസ്സ് സ്ഥാനപങ്ങള്‍ക്കും വീടുകള്‍ക്കും ഉപകാരപ്രദമായിരിക്കും ഈ ഉപകരണങ്ങളെന്ന് മൈകോ ജോയിന്റ് എംഡി വി.കെ. വിശ്വനാഥന്‍ പറഞ്ഞു.
ഇന്ത്യയില്‍ സുരക്ഷാ ഉപകരണങ്ങളുടെ വിപണി 500 കോടിയുടേതാണ്. ഇത് വര്‍ഷം തോറും 10 മുതല്‍ 15 ശതമാനം വളരുകയും ചെയ്യുന്നുണ്ടെന്ന് ബോഷ് സെക്യൂരിറ്റി സിസ്റം ബിസിനസ്സ് മേധാവി ധീരജ് വാലി പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കും സുരക്ഷാ ഉപകരണങ്ങള്‍ ബോഷ് വിതരണം ചെയ്യുന്നുണ്ട്. ഗുജറാത്ത്, ഗോവ, കേരളം എന്നിവിടങ്ങളിലെ നിയമസഭാമന്ദിരങ്ങളില്‍ ബോഷിന്റെ സുരക്ഷാ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും ബോഷിന്റെ സുരക്ഷാ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
പക്ഷെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരങ്ങള്‍ ഇപ്പോഴാണ് ബോഷ് വിപണിയിലെത്തിക്കുന്നതെന്ന് മാത്രം. അതിക്രമിച്ച് കയറുന്നവരെപ്പറ്റി വിവരം നല്കുന്ന അലാറം, തീപിടിത്തം കണ്ടെത്താനുള്ള ഉപകരണം, അകത്ത് പ്രവേശിക്കുന്നവരെ നിയന്ത്രിക്കാനുള്ള സംവിധാനം, വീഡിയോ, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നീ സംവിധാനങ്ങളാണ് ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്.












Click it and Unblock the Notifications