ധനവിനിയോഗ ബില്‍ മാറ്റിവയ്ക്കണം: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: ജൂലൈ 21 തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ധനവിനിയോഗ ബില്‍ മാറ്റിവയ്ക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടതോടെ യു ഡി എഫിലെ പ്രതിസന്ധി രൂക്ഷമായി.
നിയമസഭാകക്ഷി ചീഫ് വിപ്പ് പി. പി. ജോര്‍ജ് പാര്‍ലമെന്ററികാര്യമന്ത്രി എം. എ. ഹസ്സനെ കണ്ടാണ് ബില്‍ മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ ബില്‍ മാറ്റിവയ്ക്കാനാവില്ലെന്ന് ഹസ്സന്‍ വ്യക്തമാക്കി.
ബില്‍ മാറ്റിവച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ബജറ്റില്‍ ഓരോ വകുപ്പിലും അനുവദിച്ച തുക ചെലവിടാന്‍ അനുവദിക്കുന്ന ബില്‍ പാസായില്ലെങ്കില്‍ മന്ത്രിസഭ രാജവയ്ക്കേണ്ടിവരും.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നതും ജൂലൈ 21നാണ്. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ അതൃപ്തിയുണ്ടെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശദീകരണം സംശയങ്ങള്‍ അവശേഷിപ്പിക്കുന്നുവെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏതായാലും മുസ്ലിം ലീഗിന്റെ തീരുമാനത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കടുത്ത നടപടിക്ക് ലീഗ് തീരുമാനിക്കുകയാണെങ്കില്‍ ആന്റണിയുടെ കസേരയാവും ഇളകുന്നത്.












Click it and Unblock the Notifications