വോയ്ക്ക് സെഞ്ച്വറി: ആസ്ട്രേലിയ പിടിമുറുക്കി
ഡാര്‍വിന്‍: ക്യാപ്റ്റന്‍ സ്റീവ് വോ പുറത്താവാതെ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റിന്റെ ആദ്യഇന്നിംഗ്സില്‍ ആസ്ട്രേലിയ 307 റണ്‍സ് ലീഡ് നേടി.
കളി തീരാന്‍ മൂന്ന് ദിവസം കൂടി ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 407 റണ്‍സെടുത്ത ആസ്ട്രേലിയ വിജയം ലക്ഷ്യമിട്ട് ഡിക്ലയര്‍ ചെയ്തു. വോ സെഞ്ച്വറി നേടിയയുടനെയാണ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്സില്‍ 97 റണ്‍സ് മാത്രമാണ് ബംഗ്ലാദേശെടുത്തത്.
ബാംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ സ്റീവ് വോ തങ്ങളുടെ ഒമ്പത് ടെസ്റ് എതിരാളികള്‍ക്കുമെതിരെ സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോഡ് കുറിച്ചു. വോയ്ക്ക് പുറമെ ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് മാത്രമാണ് ടെസ്റ് ക്രിക്കറ്റിലെ ഒമ്പത് എതിര്‍ ടീമുകള്‍ക്കുമെതിരെ സെഞ്ച്വറിയടിച്ചിട്ടുള്ളത്.
ഈ സെഞ്ച്വറിയോടെ ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന സ്ഥാനത്ത് വോ സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പമെത്തി. 31 സെഞ്ച്വറിയാണ് വോയുടെയും സച്ചിന്റെയും പേരുകളിലുള്ളത്. 34 സെഞ്ച്വറി നേടിയ സുനില്‍ ഗവാസ്കര്‍ മാത്രമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്.












Click it and Unblock the Notifications