ഇറാഖിന് ആണവപദ്ധതിയുണ്ടായിരുന്നു
വാഷിംഗ്ടണ്‍: ഇറാഖിന് ആണവായുധം നിര്‍മ്മിക്കുന്ന പദ്ധതി പുനരാരംഭിയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന ഇന്റലിജന്‍സ് രേഖകള്‍ വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ചു. ജൂലൈ 19 ശനിയാഴ്ചയാണ് ഈ രേഖകള്‍ വൈറ്റ് ഹൗസ് പുറത്ത് വിട്ടത്.
യുദ്ധത്തിന് മുമ്പ് ഇറാഖ് ആണവായുധം നിര്‍മ്മിയ്ക്കാന്‍ സദ്ദാം ഹുസൈന് പദ്ധതിയുണ്ടായിരുന്നതായി ഈ രേഖകള്‍ പറയുന്നു.
ഇറാഖിന്റെ ഭീഷണിയെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഒട്ടും അതിശയോക്തിയോടെയല്ല സമീപിച്ചതെന്ന് സ്ഥാപിക്കുന്നതാണ് ഇന്റലിജന്‍സ് രേഖകള്‍.
ഇന്റലിജന്‍സിന്റെ രേഖകള്‍ ജോര്‍ജ് ബുഷ് പൂര്‍ണമായും വായിച്ചിരുന്നില്ലെന്ന് വൈറ്റ് ഹൈസ് വക്താവ് പറഞ്ഞു. യുറേനിയം ശേഖരം സമ്പന്നമാക്കാന്‍ സദ്ദാമിന് പദ്ധതിയുണ്ടായിരുന്നതായാണ് രേഖകളില്‍ പറയുന്നത്.
ആവശ്യമായ സാധനങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ ആണവായുധമുണ്ടാക്കാന്‍ ഇറാഖിന് ഒരു വര്‍ഷം വരെ സമയം മതിയാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1998 ഡിസംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിശോധകര്‍ ഇറാഖ് വിട്ടപ്പോള്‍ തന്നെ ആണവായുധ പദ്ധതി ഇറാഖ് പുന:രാരംഭിച്ചു തുടങ്ങിയിരുന്നുവെന്നും ഇന്റലിജന്‍സ് രേഖകളില്‍ പറയുന്നു.












Click it and Unblock the Notifications