For Daily Alerts
ജമ്മുവില്‍ ഏഴ് സൈനികരെ കൊന്നു
ജമ്മു: ജമ്മു ജില്ലയില്‍ അക്നൂരിലെ തണ്ഡയിലുള്ള സൈനിക ക്യാമ്പിന് നേരെ ജൂലൈ 22 ചൊവാഴ്ച പുലര്‍ച്ചെ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ മരിച്ചു.
തിങ്കളാഴ്ച കത്രക്കടുത്ത് ബംഗംഗിലെ വൈഷ്ണ ദേവി ക്ഷേത്രത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ആറ് ഭക്തര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് 12 മണിക്കൂറിന് ശേഷമാണ് സൈനിക ക്യാമ്പിന് നേരെ ചാവേര്‍ അക്രമണമുണ്ടായത്.
വാഹനത്തില്‍ പുലര്‍ച്ചെ 5.30 ഓടെ സൈനിക വേഷം ധരിച്ചെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. 15 മിനുട്ടോളം നീണ്ടുനിന്ന അക്രമത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ മരിച്ചു.