ജി. ബാലചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ നോവലിസ്റ് ജി. ബാലചന്ദ്രന്‍ ചൊവാഴ്ച പുലര്‍ച്ചെ അന്തരിച്ചു. 65 വയസായിരുന്നു.
മലയാളിയാണെങ്കിലും ജീവിതത്തില്‍ നല്ലൊരു ശതമാനം പ്രവാസിജീവിതം നയിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ സാഹിത്യവും പ്രവാസജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഭൂട്ടാന്‍, ഹിമാലയ പ്രദേശങ്ങള്‍ എന്നിവ പശ്ചാത്തലമാക്കിയുള്ള രചനകളില്‍ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആവേശത്തോടെ മലയാളികള്‍ ഈ നോവലുകള്‍ ഏറ്റുവാങ്ങി. മലയാള സാഹിത്യത്തില്‍ ഏതാണ്ട് ഇരുപത് കൊല്ലം മുമ്പ് സജീവ സാന്നിധ്യമായി മാറിയ നോവലിസ്റാണ് ബാലചന്ദ്രന്‍.
ജഗ, മോചനം, കാട്ടുനീതി, ഉറുമ്പുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഹിമാലയത്തില്‍ കേരളീയന്‍ എന്ന രചനയും ശ്രദ്ധേയമായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു നോവലുകള്‍ പ്രസിദ്ധീകരിച്ചത്. അവസാന നോവലായ ഉറുമ്പുകള്‍ ഇപ്പോള്‍ മാതൃഭൂമിയില്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചു വരുകയാണ്.
വര്‍ക്കല സ്വദേശിയാണ്. ജലകമണ്‍ പടിഞ്ഞാറെ നടയിലെ വസതിയില്‍ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. ആനന്ദവല്ലി ഭാര്യ. മഞ്ജു, മനു (മുംബൈ) എന്നിവര്‍ മക്കള്‍.












Click it and Unblock the Notifications