Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയശ്രീ ബാങ്ക് കവര്‍ച്ച: 3 പേര്‍ പിടിയില്‍

കോഴിക്കോട്: നടക്കാവിലെ ജയശ്രീ ബാങ്ക് കൊള്ളയടിച് 400 പവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെ പിടികൂടി.

മാങ്കാവ് തളിക്കുളങ്ങര അയ്യനിത്താഴം ആലിക്കോയയുടെ മകന്‍ ഹാരിസ്(28), കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കേരിക്കുനിക്കുഴി വീട് ബേബിയുടെ മകന്‍ ബെന്നി(24), പൂവാട്ടുപറമ്പ് ഏളിപ്പറമ്പ് വീട്ടില്‍ വില്യംസിന്റെ മകന്‍ ജോയ്(34) എന്നിവരാണ് പിടിയിലായത്.

കേസിലെ മറ്റൊരു പ്രതി നീലഗിരിയിലെ എരിമാട് സ്വദേശി ജോസ് നേരത്തെ പിടിയിലായിരുന്നു. ഒരാളെക്കൂടി പിടികിട്ടാനുണ്ട്.

നഗരത്തിലെ ഒരു ലോഡ്ജില്‍ ഒത്തുകൂടിയാണ് അഞ്ചുപേരും കവര്‍ച്ചാ പദ്ധതി തയ്യാറാക്കിയത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഹാരിസ് ആണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. പല ബിസിനസ്സും നോക്കിയെങ്കിലും രക്ഷപ്പെടാനാവാത്ത ഹാരിസ് അവസാന മാര്‍ഗ്ഗമെന്ന നിലയിലാണ് കവര്‍ച്ചയ്ക്ക് മുതിര്‍ന്നത്.

ഗ്യാസ് കട്ടര്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ ജോസിന്റെ കൂട്ടാണ് കവര്‍ച്ചയ്ക്ക് തുണയായത്. ബാങ്കില്‍ നിന്ന് 400 പവര്‍ കവര്‍ന്ന ശേഷം പ്രതികള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പങ്കുവച്ച് പലവഴിയ്ക്ക് പിരിഞ്ഞു. പക്ഷെ കവര്‍ച്ചയുടെ സ്വഭാവം മനസ്സിലാക്കിയ പൊലീസ് ജോസിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജോസ് കോയമ്പത്തൂര്‍ക്ക് കടന്നു. അവിടെ മറ്റൊരു കേസില്‍ ജോസ് പിടിയിലായ വിവരമറിഞ്ഞ് കേരള പൊലീസ് ജോസിനെ കൊണ്ടുവന്നു. പിന്നീടാണ് ഹാരിസ്, ജോയ്, ബെന്നി എന്നിവരെ അറസ്റ് ചെയ്തത്.

നടക്കാവ് സിഐ ബിജു ഭാസ്കര്‍, എസ്ഐ എ.ജെ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+