Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് സംഘടന

കണ്ണൂര്‍: കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമെന്ന പോലെ കണ്ണൂരിലും ലൈംഗിക തൊഴിലാളികള്‍ സംഘടിച്ചു.

ഇപ്പോള്‍ 27 അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്. എട്ട് മാസം മുമ്പാണ് സംഘടന രൂപീകരിച്ചതെങ്കിലും പ്രവര്‍ത്തനം കാര്യമായി ഉണ്ടായിരുന്നില്ല. കരുണ എന്ന പേരിലുള്ള ഈ സംഘടന എയ്ഡ്സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് കരുണയുടെ സെക്രട്ടറി ജംനീഷ പറയുന്നു.

പല ലൈംഗിക തൊഴിലാളികളും എയ്ഡ്സ് ബാധിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ കരുണയെ പ്രേരിപ്പിച്ചത്. എയ്ഡ്സുമായി ആശുപത്രിയിലെത്തിയ വത്സമ്മ എന്ന ലൈംഗിക തൊഴിലാളിയ്ക്ക് ഡോക്ടറില്‍ നിന്ന് പരുഷമായ പെരുമാറ്റമാണ് അനുഭവിയ്ക്കേണ്ടി വന്നത്. ഒടുവില്‍ വത്സമ്മ ആത്മഹത്യ ചെയ്തു. ഇതും കരുണയ്ക്ക് എയ്ഡ്സ് വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ പ്രചോദനമായി.

പുതുതായി പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികളാകാതിരിയ്ക്കുക കൂടിയാണ് കരുണയുടെ പ്രവര്‍ത്തന ലക്ഷ്യം. കുറച്ച് പേരെയെങ്കിലും ഇതില്‍ നിന്ന് പിന്തിരിപ്പിയ്ക്കും. ലൈഗിക ബന്ധത്തെക്കുറിച്ച് ലൈഗിക തൊഴിലാളികള്‍ക്ക് കരുണ ക്ലാസുകളും സംഘടിപ്പിയ്ക്കും.

മറ്റൊരു ഇടപാടുകാരന്‍ പെരുമാറുന്നതുപോലെയാണ് പൊലീസുകാരുടെ പോലും പെരുമാറ്റം. എന്നിട്ട് ഒടുവില്‍ പിഴയും ഈടാക്കും.

ലൈംഗിക തൊഴില്‍ നിറുത്തുന്നവര്‍ക്ക് സ്വയം തൊഴിലിനുള്ള അവസരങ്ങള്‍ ഒരുക്കുകയും കരുണയുടെ ലക്ഷ്യമാണ്. കണ്ണൂരിലെ ജിവന സംസ്കൃതി എന്ന സംഘടനയുമായി യോജിച്ചാണ് ഇപ്പോള്‍ കരുണ പ്രവര്‍ത്തിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+