കെഎസ്ആര്‍ടിസി ബസില്‍ ബോംബ്
കൊച്ചി: എറണാകുളത്ത് കെ എസ് ആര്‍ ടി സി ബസില്‍ കണ്ടെത്തിയ വസ്തുക്കള്‍ ബോംബാണെന്ന് വിദഗ്ധസംഘം സ്ഥിരീകരിച്ചു.
ഫിബ്രവരി 13 ബുധനാഴ്ച വൈകീട്ടാണ് ബസില്‍ സ്ഫോടകവസ്തുക്കളടങ്ങിയ പ്ലാസ്റിക് സഞ്ചി കണ്ടെത്തിയത്. ഗുരുവായൂരില്‍ നിന് കായംകുളത്തേക്കുള്ള ഫാസ്റ് പാസഞ്ചര്‍ ബസ് എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റാന്റില്‍ നിര്‍ത്തിയിട്ടപ്പോള്‍ ഉടമയില്ലാത്ത പ്ലാസ്റിക് സഞ്ചി കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
രാത്രി പത്ത് മണിയോടെയാണ് വസ്തുക്കള്‍ പരിശോധിക്കാനായി തിരുവനന്തപുരത്തു നിന്ന് വിദഗ്ധസംഘമെത്തിയത്. സ്റാന്റിന് സമീപത്തെ അംബേദ്കര്‍ സ്റേഡിയത്തിലേക്ക് മാറ്റിയ വസ്തുക്കള്‍ അവിടെവച്ചാണ് പരിശോധിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ വസ്തുക്കള്‍ ബോംബാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് അവിടെ വച്ച് രണ്ട് ബോംബുകളും സംഘത്തന്റെ നേതൃത്ത്വത്തില്‍ പൊട്ടിച്ചു.
എറണാകുളത്ത് ഇറങ്ങാനുള്ള ആളുകള്‍ ബസില്‍ നിന്ന് ഇറങ്ങിയ ശേഷം ബസ് സ്റാന്‍ഡില്‍ ഡീസല്‍ അടിയ്ക്കാനായി പമ്പിനടുത്ത് ബസ് നിര്‍ത്തി. അപ്പോഴാണ് ഒരു സഞ്ചി ബസില്‍ ഇരിയ്ക്കുന്നത് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. സഞ്ചി തുറന്നപ്പോള്‍ ബോംബ് പോലുള്ള വസ്തുക്കളും ഇലക്ട്രിക് വയറുകളും കണ്ടു. സഞ്ചിയില്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് മലയാളത്തിലെഴുതിയ കുറിപ്പുണ്ടായിരുന്നു. കണ്ടക്ടര്‍ സ്റേഷന്‍ മാസ്ററെ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡും നായ സ്ക്വാഡുമെത്തി. എറണാകുളത്ത് നിന്ന് എത്തിയ പൊലീസിന് ഒന്നും ചെയ്യാനാവാത്തതുകൊണ്ടാണ് പിന്നീട് തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ സംഘത്തെ വരുത്തിയത്.
സ്വാതന്ത്യ്രദിനം അടുത്തിരിക്കെ കെ എസ് ആര്‍ ടി സി ബസില്‍ ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്.












Click it and Unblock the Notifications