Get Updates
Get notified of breaking news, exclusive insights, and must-see stories!

അഷ്ടമിരോഹിണി ചൊവാഴ്ച: ഒരുക്കങ്ങളായി

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ജന്മദിനമായ ആഗസ്ത് 19 ചൊവാഴ്ച ഇന്ത്യയാകെ അഷ്ടമിരോഹിണി ഉത്സവമായി ആഘോഷിയ്ക്കും. കേരളത്തിലും അഷ്ടമിരോഹിണി ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ചൊവാഴ്ച വൈകുന്നേരം അഷ്ടമിരോഹിണി ഉത്സവാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ തെരുവീഥികളെല്ലാം അമ്പാടിയായി മാറും. കൃഷ്ണന്റെയും രാധയുടെയും കുചേലന്റെയും വേഷം കെട്ടി ആയിരക്കണക്കിന് കുട്ടികള്‍ ശോഭായാത്രകളില്‍ തെരുവിലൂടെ വരിവരിയായി നീങ്ങുന്നത് അന്നാണ്. കേരളത്തിലെങ്ങും വിവിധ ക്ഷേത്രങ്ങള്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണാഷ്ടമി ആഘോഷത്തിന് ചക്കംകുളങ്ങര ക്ഷേത്രത്തില്‍ ഒരുക്കങ്ങല്‍ പൂര്‍ത്തിയായി. ആഘോഷത്തിന്റെ ഭാഗമായുള്ള സംഗീതാര്‍ച്ചന തുടങ്ങിക്കഴിഞ്ഞു. ഗോവിന്റെ പ്രത്യേകതയും പ്രകൃതിയെ സംരക്ഷിയ്ക്കുന്നതിന്റെ പ്രാധാന്യവും പറഞ്ഞുകൊടുക്കുന്ന ഗോതമ പൂജ ആഗസ്ത് 17 ഞായറാഴ്ച രാവിലെ 8.30ന് നടന്നു. ഞായറാഴ്ച മാറാട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഉറയടി മത്സരവും നടന്നു.

ആഗസ്ത് 19ന് രാവിലെ 5.30ന് ഗ്രാമസങ്കീര്‍ത്തനത്തോടെയാണ് ശ്രീകൃഷ്ണാഷ്ടമി ഉത്സവം തുടങ്ങുക. വൈകീട്ട് നാല് മണിയോടെ കൃഷ്ണന്റെയും രാധയുടെയും യശോധയുടെയും കുചേലന്റെയും വേഷം കെട്ടിയ കുട്ടികള്‍ തെരുവീഥികളില്‍ നിറയും.

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. അഷ്ടമി രോഹിണി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അസൗകര്യമുണ്ടാവാതിരിക്കാന്‍ ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഭാഗവത സപ്താഹം ആഗസ്ത് 15ന് മാഹാത്മ്യ പാരായണത്തോടെ ആരംഭിക്കും. ആഗസ്ത് 22ന് സപ്താഹം അവസാനിക്കും.

പുഷ്പാഞ്ജലിക്ക് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക കൗണ്ടറുകള്‍ തുറക്കും. അഷ്ടമിരോഹിണിദിനത്തിലെ പ്രത്യേക നേര്‍ച്ചയായ അപ്പത്തിന്റെ രശീതികള്‍ വിതരണം ചെയ്യുന്നതിന് ആഗസ്ത് 18 വൈകീട്ട് അഞ്ച് മണി മുതല്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. അപ്പത്തിന് 20 രൂപയാണ് അടയ്ക്കേണ്ടത്. ഒരാള്‍ക്ക് ഒരു രശീത് മാത്രമേ നല്‍കുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+