കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം ഉപതെരഞ്ഞെടുപ്പ് മാറ്റിയേക്കും

  • By Super
Google Oneindia Malayalam News

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റിവച്ചേയ്ക്കും.

സെപ്റ്റംബര്‍ 26-നാണ് ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ അന്നേദിവസം എറണാകുളത്ത് മാതാ അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷപരിപാടികള്‍ എറണാകുളത്ത് നടക്കുകയാണ്. ഈ ചടങ്ങില്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം പങ്കെടുക്കുന്നുമുണ്ട്. ഇതിനാലാണ് തിരഞ്ഞെടുപ്പ് മറ്റൊരു ദിവസം നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.

രാഷ്ട്രപതിയും മറ്റ് ഒട്ടേറെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങായതുകൊണ്ട് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമായി വരും. ആയിരക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു ദിവസം തിരഞ്ഞെടുപ്പിന് യോജിച്ചതല്ലെന്നാണ് സംസ്ഥാന ഇലക്ടറര്‍ ഓഫീസറുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട്.

സംസ്ഥാന് സര്‍ക്കാരിനോട് ചോദിയ്ക്കാതെയാണ് സെപ്തംബര്‍ 26 ന് തിരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഈ ദിവസം നടത്താന്‍ വിഷമമുണ്ടെന്ന് സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിയ്ക്കും.

സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ എറണാകുളത്ത് നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷത്തില്‍ രാഷ്ട്രപതി, ഉപപ്രധാനമന്ത്രി, ഉപരാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍, ലോക രാഷ്ട്രങ്ങളിലെ വിവിധ നേതാക്കള്‍, ഐക്യരാഷ്ട്രസഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X