കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്കോയ്ക്ക് 1300 കോടിയുടെ പദ്ധതികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റബ്കോ 1300 കോടിയുടെ വിപുലീകരണ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് റബ്കോ ചെയര്‍മാന്‍ ഇ. നാരായണന്‍ അറിയിച്ചു.

ആഗസ്ത് 21 വ്യാഴാഴ്ച കേസരി സ്മാരക ട്രസ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹെവി വെഹിക്കിള്‍ വാഹനങ്ങള്‍ക്കുള്ള ടയറുകള്‍ ഉണ്ടാക്കുന്നതിനുള്ള ഫാക്ടറി റബ്കോ സ്ഥാപിക്കും. 750 കോടിയുടെ പദ്ധതിയാണിത്. പദ്ധതികളുടെ നടത്തിപ്പിനായി വായ്പ ലഭിക്കുന്നിന് വിദേശ ധനകാര്യ സ്ഥാപനങ്ങളുമായി നടത്തിവരുന്ന ചര്‍ച്ച അന്തിമഘട്ടത്തിലാണ്. പദ്ധതികളുടെ പ്രവര്‍ത്തനം രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും.

ഇതുവരെ സഹകരണബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്. ആദ്യമായാണ് സിങ്കപ്പൂരിലെയും ഇംഗ്ലണ്ടിലെയും ധനകാര്യ സ്ഥാപനങ്ങളുടെ വായ്പയ്ക്കായി റബ്കോ ശ്രമിക്കുന്നത്.

നാല് ജില്ലകളിലായി 500 വെളിച്ചെണ്ണ മില്ലുകളും നാല് നാളികേര ഫാക്ടറികളും സ്ഥാപിക്കും. ഒരു കയര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനും പദ്ധതിയുണ്ട്.

ഒമാനിലെ സ്വകാര്യ കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് തേങ്ങ വെള്ളത്തില്‍ നിന്നും ശീതള പാനീയമുണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കും. ഇതിനായി കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

റബ്കോയുടെ സ്പോര്‍ട്സ് ഷൂ ഉണ്ടാക്കുന്ന ഫാക്ടറി തലശേരിയില്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. കമ്പനിയില്‍ നിര്‍മിക്കുന്ന എല്ലാ ഷൂസും വാങ്ങുന്നതിന് ഒരു അമേരിക്കന്‍ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. തലശേരിയില്‍ നിര്‍മാണം നടന്നുവരുന്ന ത്രെഡ് റബര്‍ ഫാക്ടറിയും അടുത്തുതന്നെ പ്രവര്‍ത്തനം ആരംഭിക്കും.

ഈ പദ്ധതികള്‍ 10,000 തൊഴില്‍ അവസരങ്ങളുണ്ടാക്കും. ഇപ്പോള്‍ 1300 പേരാണ് റബ്കോയില്‍ ജോലി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X