കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനെ ഇന്ത്യ തകര്‍ത്തു

  • By Staff
Google Oneindia Malayalam News

ആംസ്റര്‍വീന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ആശ്വാസ ജയം. കഴിഞ്ഞ ദിവസം പാകിസ്ഥാനെ നാലിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

ഇതോടെ ഒരു ഓട്ടുമെഡല്‍ നേടാനുള്ള സാധ്യത ഇന്ത്യയ്ക്ക് മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്. കളിയുടെ ആദ്യപകുതിയില്‍ പാകിസ്ഥാനായിരുന്നു മുന്‍തൂക്കം. 18ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ രെഹാന്‍ ബട്ട് പാകിസ്ഥാനെ മുന്നിലെത്തിച്ചു. പാകിസ്ഥാന് ഫൈനലിലെത്താന്‍ ഒരു ജയം മാത്രം മതിയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ പാകിസ്ഥാന്‍ ലീഡ് ഉയര്‍ത്തി. ഇക്കുറി നദീന്‍ അഹമ്മദാണ് പാകിസ്ഥാനെ രക്ഷിച്ചത്. എന്നാല്‍ 24ാം മിനിറ്റില്‍ ജുഗ്രാജ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി.

രണ്ടാം പകുതിയുടെ ആദ്യനിമിഷങ്ങളില്‍ 4-4 സമനിലയിലായിരുന്നു. പക്ഷെ പിന്നീട് ഇന്ത്യയുടെ ഇരമ്പിക്കയറ്റത്തിന് സ്റേഡിയം സാക്ഷിയായി. 61,62 മിനിറ്റുകളില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകളടിച്ച് ഗഗന്‍ അജിത് സിംഗ് ഇന്ത്യയുടെ ലീഡ് 6-4 ആക്കി ഉയര്‍ത്തി. 66ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ നേടി ദീപക് ഇന്ത്യയുടെ വിജയം ഗംഭീരമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X