മത്സ്യഫെഡ്: രേഖകള്‍ ക്രമക്കേട് വ്യക്തമാക്കുന്നു
തിരുവനന്തപുരം: മത്സ്യഫെഡ് ആസ്ഥാനത്തു നിന്നും പിടിച്ചെടുത്ത രേഖകള്‍ 375 സുസുക്കി ഔട്ട്ബോര്‍ഡ് മോട്ടോറുകള്‍ വാങ്ങാനുള്ള നീക്കത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് തെളിയിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സുസുക്കി മോട്ടോറുകള്‍ വാങ്ങാന്‍ ധൃതിപിടിച്ചും ക്രമവിരുദ്ധമായും അനുമതി നല്‍കി കൃത്രിമമായ ദൗര്‍ലഭ്യം ഉണ്ടാക്കാനാണ് മത്സ്യഫെഡ് അധികൃതര്‍ ശ്രമിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്റേ ഉണ്ടായിട്ടും 385 സുസുക്കി മോട്ടോറുകള്‍ വാങ്ങാനുള്ള നീക്കവുമായി മത്സ്യഫെഡ് അധികൃതര്‍ മുന്നോട്ടുപോവുകയായിരുന്നു.
ജൂലൈ 11ന് നടന്ന മത്സ്യഫെഡ് പര്‍ച്ചേസ് കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ സര്‍ക്കാര്‍ സ്റേ ഇതുവരെ നീക്കിയിട്ടില്ലെന്ന് പറയുന്നു. എന്നാല്‍ ജൂലൈ 30ലെ യോഗത്തിന്റെ അജണ്ടയില്‍ ജൂലൈ നാലിന് തന്ന സ്റേ റദ്ദാക്കിയതായണ് പറയുന്നത്. രേഖകളിലെ ഈ വൈരുധ്യം എഞ്ചിനുകള്‍ വാങ്ങുന്നതില്‍ ചില കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
മത്സ്യഫെഡ് ഓഫീസ് പരിശോധിച്ചതും രേഖകള്‍ പിടിച്ചെടുത്തതും നേരത്തെ നടന്ന സുസുക്കി മോട്ടോര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടല്ലെന്നും 275 സുസുക്കി മോട്ടോറുകള്‍ വാങ്ങാനുള്ള നീക്കവുമായി ബന്ധപ്പെട്ടാണെന്നും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഔട്ട് ബോര്‍ഡ് മോട്ടോറുകളുടെ വിലയില്‍ കാര്യമായ കിഴിവ് നല്‍കാമെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ഫെഡറേഷന്‍ ഭാരവാഹികളുടെ അവകാശവാദം മത്സ്യഫെഡ് രേഖകളുടെ ഉള്ളടക്കവുമായി ഒത്തുപോവുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications