കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഏഴ് മരണം

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് സുരക്ഷാ സൈനികരും മൂന്ന് നാട്ടുകാരും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

വടക്കന്‍ കശ്മീരിലെ ബാരമുള്ള, കുപ്വാര ജില്ലകളിലാണ് തീവ്രവാദികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ ദര്‍ദപുര-ക്രീരി ഗ്രാമത്തില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു നാട്ടുകാരനും മരിച്ചു. മറ്റൊരു സൈനികന് പരിക്കേറ്റു.

ദര്‍ദപുര-ക്രീരി ഗ്രാമത്തില്‍ ഒട്ടേറെ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിയുകയും വെടിവയ്ക്കുകയും ചെയ്തു. ചില നാട്ടുകാരെ പരിശോധനക്കായി കൊണ്ടുപോവുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു നാട്ടുകാരനും ഒരു സൈനികനും മരിച്ചു. രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു.

കുപ്വാര ജില്ലയിലെ ഹന്ത്വാര്‍ മേഖലയിലെ മോന്‍ബല്‍ വനത്തില്‍ ആഗസ്ത് 31 ഞായറാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സൈനികരും രണ്ട് നാട്ടുകാരും ഒരു തീവ്രവാദിയും മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X