കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാന്തരകൃഷി: സാധ്യതകള്‍ ഏറെ

  • By Staff
Google Oneindia Malayalam News

കൊച്ചി: അലങ്കാര മത്സ്യക്കൃഷിയും വാനില കൃഷിയും സമാന്തരമായി നടത്തുന്നതില്‍ വലിയ സാധ്യതകളുണ്ടെന്ന് ഇതുസംബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

നഗരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത്തരം കൃഷി ഏറെ സഹായകരമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ നിക്ഷേപം മാത്രം മതിയാവും എന്നതാണ് ഇതിന്റെ പ്രത്യേകത. അലങ്കാര മത്സ്യക്കൃഷിയും വാനില കൃഷിയും പരസ്പരപൂരകമായി കൊണ്ടുപോവാം എന്നതാണ് ഇവ ഒന്നിച്ചുനടത്തുന്നതിന്റെ മെച്ചം.

മത്സ്യ ടാങ്കുകളിലെ ഭക്ഷണാവശിഷ്ടങ്ങളും മത്സ്യങ്ങളുടെ വിസര്‍ജ്യവും കലര്‍ന്ന മലിനജലം വാനില തോട്ടത്തില്‍ ഉപയോഗിക്കാം. വാനിലക്ക് ഈ വെള്ളം ഒന്നാന്തരം വളമായിരിക്കും.

അലങ്കാര മത്സ്യകൃഷിയും വാനിലകൃഷിയും ഒന്നിച്ച് എന്ന വിഷയത്തില്‍ കേരള അലങ്കാര മത്സ്യ സൊസൈറ്റി സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുമായി ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സമാന്തരകൃഷി പ്രോത്സാഹിപ്പിക്കാന്‍ സംഘടിത നീക്കമുണ്ടാവണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി പി. സി. തോമസ് പറഞ്ഞു.

ഒരു ലക്ഷം രൂപ പ്രാഥമിക നിക്ഷേപം നടത്തി വീട്ടുടമകള്‍ തുടങ്ങുന്ന കൃഷിയില്‍ നിന്നും മാസത്തില്‍ 4000 മുതല്‍ 5000 രൂപ വരെ വരുമാനമുണ്ടാക്കാനാവുമെന്ന് കേരള അലങ്കാര മത്സ്യ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എം. സി. സജു പറഞ്ഞു. സമാന്തര കൃഷി സങ്കല്പത്തിന്റെ വിജയം കൂത്താട്ടുകുളത്തെ തന്റെ വാനില കൃഷിതോട്ടങ്ങളില്‍ കാണാനാവുമെന്ന് സജു അവകാശപ്പെട്ടു.

അലങ്കാര മത്സ്യകൃഷി ഫിഷറീസ് വിഭാഗത്തിലാണോ കാര്‍ഷിക മേഖലയിലാണോ പെടുകയെന്ന് ഇതുവരെ നാം തരംതിരിച്ചിട്ടില്ലെന്ന് കേരള അലങ്കാര മത്സ്യ സൊസൈറ്റി പ്രസിഡന്റ് ഡോ. സെബാസ്റ്യന്‍ ജെ. കുറവംവേലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X