കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിഎച്ചിന്റെ പത്നി അന്തരിച്ചു
കോഴിക്കോട്: മുസ്ലിംലീഗിന്റെ നേതാവ് അന്തരിച്ച മുന്‍മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പത്നിയും മന്ത്രി എം.കെ. മുനീറിന്റെ മാതാവുമായ ആമിന മുഹമ്മദ് കോയ(66) അന്തരിച്ചു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് സപ്തംബര്‍ 17 ബുധനാഴ്ച പുലര്‍ച്ചെ 3.15നാണ് അന്ത്യം സംഭവിച്ചത്. നടക്കാവിലെ മുനീറിന്റെ വസതിയായ ക്രസന്റിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കാവ് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കും.
മന്ത്രിമുനീര്‍, ഫൗസിയ, ഫരീദ എന്നിവര്‍ മക്കളാണ്. ഡോ. ഷെരീഫ്, പി.എ. ഹംസ, നഫീസ എന്നിവര്‍ മരുമക്കളാണ്. കുറച്ചുകാലമായി ഇവര്‍ അസുഖമായി കിടപ്പിലായിരുന്നു. നട്ടെല്ലിന് രണ്ടുമാസം മുമ്പ് ശസ്ത്രക്രിയ നടന്നിരുന്നു.