വിസതട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍
ചെന്നൈ: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് ആയിരത്തോളം പേരില്‍ നിന്നായി ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി.
ചെന്നൈ അയനവാരം സ്വദേശി അബ്ദുള്‍ വഹാബ്(55), കന്യാകുമാരി സ്വദേശി എസ്. കുമാര്‍(32) എന്നിവരാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. വിസതട്ടിപ്പിന് നേതൃത്വം നല്കിയ മലയാളി മുഹമ്മദ് യൂസഫിനെയും ഇദ്ദേഹത്തിന്റെ കൂട്ടാളിയും മലയാളിയുമായ അജേഷ്കുമാറിനെയും ഉള്‍പ്പെടെ മൂന്നുപേരുടെ കേരളത്തിലെ വിലാസം കണ്ടെത്തുകയാണ് പൊലീസിന്റെ കേരളത്തിലുള്ള ദൗത്യം.
യൂസഫിന്റെ ഓഫീസ് മാനേജരായ ആഫ്രിക്കന്‍ സ്വദേശിയെ കസ്റഡിയിലെടുത്തിട്ടുണ്ട്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങിയെന്നതാണ് കേസ്. യൂസഫും കൂട്ടാളികളും ആസൂത്രിതമായാണ് മുങ്ങിയത്. അതിന് മുമ്പ് വിസയ്ക്കായി പണം വാങ്ങിയവര്‍ക്ക് അവരുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും തപാലില്‍ തിരിച്ചയച്ചിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. എങ്കിലും മലയാളികളും വഞ്ചിക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications