കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേനോനും സിറാജിനും കെട്ടിവച്ച പണം പോയി

  • By Super
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി.

ഏറെ കൊട്ടിഘോഷിച്ച് ബിജെപി, സിപിഎം വിമതര്‍ എന്നിവരുടെ പിന്തുണയോടെ മത്സരരംഗത്തെത്തിയ വിശ്വനാഥമേനോന് കെട്ടിവച്ച പണം നഷ്ടമായതാണ് ശ്രദ്ധേയമായത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ ആറില്‍ ഒരു ഭാഗം വോട്ട് നേടിയാലേ മത്സരിക്കാനായി കെട്ടിവച്ച പണം തിരികെ ലഭിയ്ക്കൂ. ആകെ 7,30,725 വോട്ടുകളാണ് പോള്‍ ചെയ്തത്. കെട്ടിവച്ച് പണം തിരികെ ലഭിയ്ക്കണമെങ്കില്‍ കുറഞ്ഞത് 1,21,000 വോട്ടുകളെങ്കിലും ലഭിയ്ക്കണം.

വി. വിശ്വനാഥമേനോന് ആകെ ലഭിച്ചത് 51,420 വോട്ടുകള്‍ മാത്രമാണ്. ഇതോടെ ഈ മത്സരത്തില്‍ ബിജെപിയ്ക്കും സിപിഎം വിമതന്‍ വി.ബി. ചെറിയാനും മുഖം നഷ്ടപ്പെട്ടു. പിഡിപി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജിനും കെട്ടിവച്ച കാശ് പോയി. സിറാജ് ആകെ പിടിച്ചത് 17,426 വോട്ടുകള്‍ മാത്രമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X