കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പുകാരുടെ സദാചാര ശുദ്ധി പറയും: സുധാകരന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തന്റെ സദാചാര ശുദ്ധിയെ ചോദ്യം ചെയ്താല്‍ കെ. മുരളീധരനും പത്മജയും ഉള്‍പ്പടെ ഐ വിഭാഗക്കാരുടെ സദാചാര നിയ്ക്കെതിരേ വാസ്തവ വിരുദ്ധമായ സദാചാര ശുദ്ധിയെക്കുറിച്ച് പറയാന്‍ താനും നിര്‍ബന്ധിതനാവുമെന്ന് കെ. സുധാകരന്‍.

തനിയ്ക്കെതിരെ പറയുന്ന ഐ ഗ്രൂപ്പ് നേതാക്കളുടേയും സി പി എം നേതാക്കളുടേയും സദാചാര ശുദ്ധിയെക്കുറിച്ച് തന്നെക്കൊണ്ട് പറയിയ്ക്കാന്‍ ഇടവരുത്തരുത്. കെ. സി. കടമ്പൂരാന മുതല്‍ എ. ഡി. മുസ്തഫ വരെയുള്ള എല്ലാപേരുടെ സദാചാര ശുദ്ധിയേക്കുറിച്ചും എനിയ്ക്ക് നന്നായി അറിയാം. സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡി.സി.സി അംഗം പുഷ്പരാജിനെ ആക്രമിച്ച സംഭവത്തില്‍ മനസാ വാചാ കര്‍മണാ എനിക്ക് പങ്കില്ല. അങ്ങനെ ചെയ്യിക്കാമായിരുന്നുവെങ്കില്‍ പ്രസ്താവന ഇറക്കിയ അന്നുതന്നെ ആവാമായിരുന്നു. പുഷ്പരാജിന്റെ സഹോദരിയില്‍ എനിക്ക് കുട്ടിയുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുക മാത്രമല്ല, ഈ ഭൂമിയില്‍ ജീവിച്ചിരിക്കുകയുമില്ല. ഇതൊരു കുട്ടിക്കളിയല്ല.

ആരോപണമുന്നയിക്കുമ്പോള്‍ അന്തസ് കാട്ടണം. ഞാന്‍ മന്ത്രിയായ ശേഷം മകനെ പേഴ്സണല്‍ സ്റാഫിലെടുക്കണമെന്നാവശ്യപ്പെട്ട് പുഷ്പരാജ് എന്നെ സമീപിച്ചിരുന്നു. അപ്പോഴൊന്നും ഈ ആരോപണം അദ്ദേഹം ഉന്നയിച്ചില്ല. മുഖ്യമന്ത്രിയുടെ വിശ്വാസമുള്ളിടത്തോളം കാലം മന്ത്രിസഭയില്‍ തുടരും -സുധാകരന്‍ പറഞ്ഞു.

മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടു

കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിക്കാന്‍ കെ. കരുണാകരന്‍ തന്നോട് രഹസ്യമായി ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രി കെ. സുധാകരന്‍ പറഞ്ഞു. ഇക്കാര്യം ഇതുവരെ എന്റെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളോടു മാത്രമേ പറഞ്ഞിരുന്നുള്ളൂ. മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മില്‍നിന്ന് താന്‍ അച്ചാരം വാങ്ങിയെന്ന ആരോപണം കരുണാകരപക്ഷം ഉന്നയിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ രഹസ്യം പുറത്തുപറയുന്നതെന്നും മന്ത്രി സുധാകരന്‍ വ്യക്തമാക്കി.

കരുണാകരനുമായി തെറ്റാനുണ്ടായ കാരണവും ഇതാണെന്ന് സുധാകരന്‍ പറഞ്ഞു. കടന്നപ്പള്ളി രാമചന്ദ്രന്‍ മുല്ലപ്പള്ളിക്കെതിരേ സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ കടന്നപ്പള്ളിയെ സഹായിക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്നപ്പോഴും മുല്ലപ്പള്ളിയെ തോല്‍പ്പിക്കണമെന്നാണ് കരുണാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും മുല്ലപ്പള്ളിക്കെതിരേ പ്രവര്‍ത്തിച്ചതായി എനിക്കറിയില്ല. മുല്ലപ്പള്ളി പരാജയപ്പെടുമ്പോള്‍ താനായിരുന്നു ഡി സി സി പ്രസിഡണ്ട്. അതുകൊണ്ട് തന്നെ അത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കണ്ടത്. അബ്ദുള്ളക്കുട്ടിക്കെതിരേയുള്ള മുല്ലപ്പള്ളിയുടെ പരാജയം ബൂത്ത് പിടുത്തവും കള്ളവോട്ടും മൂലമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കരുണാകന്‍ കണ്ണൂരില്‍ മുല്ലപ്പള്ളിയ്ക്ക് വേണ്ടി കാര്യമായ പ്രവര്‍ത്തനം ഒന്നും തന്നെ നടത്തിയില്ല. ചക്കരക്കല്ലില്‍ ചേര്‍ന്ന മുല്ലപ്പള്ളിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത കരുണാകരന്‍ മുല്ലപ്പള്ളിയുടെ പേര് പറയുകയോ അദ്ദേഹത്തിനുവേണ്ടി വോട്ടഭ്യര്‍ഥിക്കുകയോ ചെയ്തില്ല. അതിനുപകരം കോഴിക്കോടിനു വേണ്ടി കെ. മുരളീധരന്‍ ഏറെ കാര്യങ്ങള്‍ ചെയ്തുവെന്നും കണ്ണൂരിലെ കാര്യം തനിക്കറിയില്ലെന്നുമാണ് കരുണാകരന്‍ പറഞ്ഞത്.

രക്തസാക്ഷികള്‍ക്കായി പിരിച്ചെടുത്ത ഫണ്ടില്‍ ഒരുരൂപ പോലും കൊടുക്കാതിരുന്നിട്ടില്ല. കൊടുക്കാതിരുന്നുവെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍പോലും വിശ്വസിക്കുകയുമില്ല. എന്നാല്‍ ആരോപണമുന്നയിച്ചവര്‍ ഡി.സി.സി നേതൃസ്ഥാനത്തിരുന്നപ്പോള്‍ എട്ടോളം ഫണ്ടുപിരിവ് നടത്തിയിട്ട് ഒരെണ്ണം മാത്രമേ നല്‍കിയുള്ളൂ. വീട് വച്ചുകൊടുക്കാന്‍ നടത്തിയ പിരിവുപോലും അവകാശികള്‍ക്കു കൊടുത്തില്ല.

എറണാകുളത്ത് കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സന്തോഷിച്ച മുരളീധരനെ ചുമക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. ഹൈകമാണ്ട് കേരളത്തില്‍ പാര്‍ട്ടിയില്‍ നടന്ന അച്ചടക്ക ലംഘനത്തെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷിയ്ക്കുന്നത്. നേതൃമാറ്റമെന്ന കാര്യം ഹകമാണ്ട് ആലോചിച്ചിട്ടേയില്ലെന്നു സുധാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X