ഇടമലയാര്‍: കോടതി പിള്ളയെ വെറുതെവിട്ടു
കൊച്ചി: ഇടമലയാര്‍ കേസില്‍ മന്ത്രി ബാലകൃഷ്ണപിള്ളയെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ഹൈക്കോടതി വെറുതെ വിട്ടു.
ഇടമലയാര്‍ അണക്കെട്ടിന് ടണല്‍ പണിയുന്നതുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന പിള്ളയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ക്രമക്കേടുകള്‍ നടത്തിയെന്നാരോപിച്ചുള്ളതാണ് ഈ കേസ്. കുറ്റവുമായി പിള്ളയേയും ഉദ്യോഗസ്ഥരേയും ബന്ധപ്പെടുത്തുന്നതിനുള്ള നിയമപരമായ തെളിവുകള്‍ ഇല്ലെന്ന് ജസ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ പറഞ്ഞു. ഈ കേസില്‍ അന്വേഷണം നടത്തിയ രീതിയേയും കോടതി വിമര്‍ശിച്ചു. അന്വേഷണം സത്യസന്ധവും ഫലപ്രദവും അല്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
1999 നവമ്പര്‍ 10നാണ് ഈ കേസില്‍ പിള്ളയ്ക്കും കോണ്‍ട്രാക്ടറായ പി.കെ. സജീവന്‍, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ എന്നിവര്‍ക്കും അഞ്ചുവര്‍ഷത്തെ തടവും 10,000 രൂപ പിഴയും പ്രത്യേക കോടതി വിധിച്ചത്. ഇതിനെതിരെ പിള്ളയും കൂട്ടരും മേല്‍ക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications