കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എറണാകുളം ട്രെയിന്‍ പാളം തെറ്റി
കൊച്ചി: എറണാകുളത്തേയ്ക്കുള്ള ജയ്പൂര്‍-എറണാകുളം എക്സ്പ്രസ് തീവണ്ടി പാളം തെറ്റി. തീവണ്ടിയുടെ ഏഴ് ബോഗികളും എഞ്ചിനും പാളം തെറ്റിയതായി അറിയുന്നു. ഏതാനും യാത്രക്കാര്‍ക്ക് പരിക്കുപറ്റിയതല്ലാതെ ജീവപായം ഉണ്ടായിട്ടില്ലെന്നറിയുന്നു.
കാസുവിനും പെനിനും ഇടയ്ക്ക് വച്ചാണ് തീവണ്ടി പാളം തെറ്റിയത്. ജയ്പൂരില്‍ നിന്ന് നവമ്പര്‍ ഏഴ് വെള്ളിയാഴ്ചയാണ് തീവണ്ടി പുറപ്പെട്ടത്. മുംബൈയില്‍ പോകാതെ പനവേല്‍, റോഹ വഴി കൊങ്കണ്‍ റൂട്ടിലൂടെ പോകുന്നതാണ് ഈ തീവണ്ടി.
യാത്രക്കാരെ പനവേല്‍ സ്റേഷനില്‍ എത്തിയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചുവരുന്നു. യാത്രക്കാരെ എറണാകുളത്തേയ്ക്കെത്തിക്കാന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും ശ്രമിയ്ക്കുന്നുണ്ട്.