കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്ഫോടനം; 30 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറയുന്നു. 100 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അല്‍ ക്വെയ്ദ വിഭാഗത്തില്‍ പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ബോംബാക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്കി 24 മണിക്കൂറിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്.

പക്ഷെ അറബ് വംശജര്‍ താമസിയ്ക്കുന്ന വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. എന്തായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്ന് മനസ്സിലാവുന്നില്ല. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്സിലേക്ക് തീവ്രവാദികള്‍ ഓടിച്ചുകയറ്റുകയായിരുന്നു. കാവല്‍ക്കാര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തെങ്കിലും ഇവരെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമം വിഫലമായി. ഈജിപ്ത്, ലബനോണ്‍, സിറിയ, ജോര്‍ദാന്‍, പലസ്തീന്‍ എന്നീ മേഖലകളില്‍ നിന്നുള്ള അറബ് വംശജരാണ് ഇവിടെ താമസിയ്ക്കുന്നത്. ഒരു അമേരിക്കക്കാരന് മുറിവേറ്റെന്നും മറ്റൊരാളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.

സ്ഫോടനം നടന്ന സ്ഥലത്തിന് അരമൈലപ്പുറമാണ് സൗദിയിലെ ആഭ്യന്തരമന്ത്രി നയേഫ് രാജകുമാരന്റെ വസതി. സ്ഫോടനത്തില്‍ 10 വീടുകള്‍ തകര്‍ന്നു. ഇവിടെയുള്ള 200 വീടുകളുടെയും ജനല്‍ചില്ലുകള്‍ പാടെ തകര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X