കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള എടിഎം ശൃംഖല വിപുലമാവുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ പ്രധാന ബാങ്കുകള്‍ തങ്ങളുടെ ഓട്ടോ മേറ്റഡ് ടെല്ലര്‍ മെഷീന്‍ (എടിഎം) ശൃംഖല വിപുലമാക്കാന്‍ ഒരുങ്ങുന്നു. എടിഎമ്മുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ചില ബാങ്കുകള്‍.

ഇപ്പോള്‍ തന്നെ വന്‍ നഗരങ്ങളിലേതിനേക്കാള്‍ എ ടി എമ്മുകള്‍ കേരളത്തില്‍ ഉണ്ടെന്നത് വിചിത്രമായ വസ്തുതയാണ്.

കേരളത്തിലെ ബാങ്കുകളിലെ പണമിടപാടിന്റെ നല്ലൊരു പങ്കും ഇപ്പോള്‍ എടിഎമ്മുകള്‍ വഴിയാണ് നടക്കുന്നത്. കേരളത്തില്‍ അഞ്ഞൂറിലേറെ എടിഎം സെന്ററുകളാണ് ഇപ്പോഴുള്ളത്. രാജ്യത്തെ ഏറ്റവും വിപുലമായ എടിഎം നെറ്റ്വര്‍ക്കുകളിലൊന്നാണ് കേരളത്തിലേത്്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ബാങ്കുകള്‍ വഴിയുള്ള പണമിടപാടിന് എടിഎം ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുന്നു.

ഫെഡറല്‍ ബാങ്കിനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ എടിഎമ്മുകളുള്ളത്- 125. ബാങ്കിന്റെ 34 ശതമാനം പണമിടപാടും എടിഎം വഴിയാണ് നടക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് എടിഎം ചാനല്‍ മാനേജര്‍ പി. വേണുഗോപാല്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ ചെറിയ പട്ടണമായ പെരുമ്പാവൂരില്‍ പോലും എടിഎം വഴി 350 ഇടപാടുകളാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2004 മാര്‍ച്ച് ആവുമ്പോഴേക്കും എടിഎമ്മുകളുടെ എണ്ണം 300 ആക്കാനാണ് ഫെഡറല്‍ ബാങ്കിന്റെ പദ്ധതി. 50 എടിഎമ്മുകളുള്ള എസ്ബിഐ ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്കും എടിഎമ്മുകളുടെ എണ്ണം 144 ആയി ഉയര്‍ത്തും.

സംസ്ഥാനത്ത് 73 എടിഎമ്മുകളുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കും എടിഎം ശൃംഖല വിപുലമാക്കാന്‍ ഒരുങ്ങുകയാണ്. 78 എടിഎമ്മുകളുള്ള ഐസിഐസിഐ ബാങ്കും കൂടുതല്‍ എടിഎമ്മുകള്‍ തുറയ്ക്കും. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ ദിവസം 240 മുതല്‍ 270 വരെ ഇടപാടുകളാണ് നടക്കുന്നത്.

പുതിയ സ്വകാര്യ ബാങ്കുകളുടെ ഭൂരിഭാഗം പണമിടപാടും നടക്കുന്നത് എടിഎമ്മുകള്‍ വഴിയാണ്. ഐസിഐസിഐ ബാങ്കിന്റെ 53 ശതമാനം ഇടപാടുകളും എച്ച്ഡിഎഫ്സി ബാങ്കിന്റെ 50 ശതമാനം ഇടപാടുകളും എടിഎമ്മുകള്‍ വഴി നടക്കുമ്പോള്‍ സാധാരണ ബാങ്കിഗ് സങ്കല്പമാണ് അഴിച്ചുപണിയപ്പെടുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന് കേരളത്തില്‍ 27 എടിഎമ്മുകളാണുള്ളത്.

എടിഎം ഉപയോഗിക്കുന്നതില്‍ ബാങ്കുകള്‍ തമ്മിലുള്ള ധാരണ എടിഎമ്മിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കാന്‍ കാരണമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X