ബ്രിട്ടീഷ് രാജനൗകയ്ക്ക് കേരളാ തേക്ക്
കൊച്ചി: ബ്രിട്ടന്റെ 1715ല്‍ നിര്‍മിച്ചുവെന്ന് കരുതുന്ന രാജനൗക പുനര്‍നിര്‍മിക്കുന്നതിനായി തേക്കിനായി ബ്രിട്ടീഷ് സംഘം കേരളത്തിലെത്തി.
7000 ക്യുബിക് അടി തേക്കാണ് കപ്പല്‍ പുനര്‍നിര്‍മിക്കാനായി വേണ്ടത്. ഇത്രയും തേക്ക് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ റോയല്‍ നേവിയില്‍ നിന്നുള്ള സംഘം. ഇതിനായി വനം വകുപ്പ് ഉദ്യോസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. ചില തോട്ടങ്ങളും ഡിപ്പോകളും സംഘം സന്ദര്‍ശിച്ചു. കേന്ദ്ര വാണിജ്യ വകുപ്പാണ് സംഘത്തെ കേരളത്തിലേക്ക് അയച്ചത്.
1715ല്‍ നിര്‍മ്ിച്ചുവെന്ന് കരുതുന്ന കപ്പലിന്റെ പേരെന്താണെന്ന് അറിയില്ല. കപ്പലിന് മുകളില്‍ നിര്‍മിച്ച വര്‍ഷം മാത്രമേ വ്യക്തമായി കാണാനാവുന്നുള്ളൂ. കപ്പല്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കാനാണ് പദ്ധതി.
ബ്രിട്ടീഷ് ഓക്ക് മരത്തിലാണ് കപ്പല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പൂര്‍ണമായും തേക്ക് കൊണ്ട് പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യം. സ്വാഭാവിക തേക്ക് തന്നെ വേണമെന്നും തോട്ടം തേക്ക് പോരെന്നുമാണ് ബ്രിട്ടീഷ് സംഘം പറയുന്നത്. അതേ സമയം സ്വാഭാവിക തേക്കിന്റെ ഗുണം തന്നെ തോട്ടം തേക്കിനുണ്ടെന്ന് സംഘത്തെ ബോധ്യപ്പെടുത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരം വെട്ടുന്നത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ കാരണം കപ്പല്‍ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സ്വാഭാവിക തേക്ക് കിട്ടാനും ബുദ്ധിമുട്ടാണ്.
ബ്രിട്ടീഷ് ഓക്കിന് പകരം കേരളത്തിലെ തേക്ക് കപ്പലിന്റെ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന് നീണ്ട ഗവേഷണത്തിന് ശേഷമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചത്. കപ്പലിന്റെ പുനര്‍ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന തേക്കിന്റെ വിവിധ തരങ്ങളെ കുറിച്ച് റോയല്‍ നേവിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി സംഘം ഈയാഴ്ച ബ്രിട്ടനിലേക്ക് മടങ്ങും.












Click it and Unblock the Notifications