കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75 ശതമാനത്തിന് മുഷറഫ് ഭരണത്തില്‍ അതൃപ്തി

  • By Staff
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാനിലെ 75 ശതമാനം ജനങ്ങളും പര്‍വേസ് മുഷാറഫിന്റെ ഭരണത്തില്‍ തീര്‍ത്തും അതൃപ്തി രേഖപ്പെടുത്തിയതായി പ്രമുഖ പാകിസ്ഥാനി ദിനപത്രമായ ദ നാഷണ്‍ പ്രസിദ്ധീകരിച്ച സര്‍വെയില്‍ പറയുന്നു.

വ്യക്തിസുരക്ഷയുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പൊലീസിന് പകരം അള്ളാഹുവിനെയാണ് തങ്ങള്‍ വിളിക്കാറെന്നാണ് സര്‍വെയില്‍ പങ്കെടുത്ത വലിയൊരു വിഭാഗവും പറഞ്ഞത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഒട്ടും കാര്യക്ഷമമല്ലെന്നാണ് 75 ശതമാനം പേരും അഭിപ്രായപ്പെട്ടത്. പാകിസ്ഥാനിലെ 97 ജില്ലകളിലെ 57,000 പേര്‍ക്കിടയിലാണ് സര്‍വെ നടത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവരില്‍ 12 ശതമാനം പേര്‍ മാത്രമാണ് പൊലീസുമായി ബന്ധപ്പെടുന്നത്. തങ്ങളുടെ പ്രദേശത്ത് റോഡില്ലെന്ന് 18 ശതമാനം പേര്‍ പറഞ്ഞപ്പോള്‍ 11 ശതമാനം പൊതുഗതാഗതവുമായി ബന്ധപ്പെടാനാവാത്തവരാണ്.

51 ശതമാനം പേര്‍ക്ക് മാലിന്യ നിര്‍മാര്‍ജന-ശുചീകരണ സേവനം ലഭിക്കുന്നില്ല. 71 ശതമാനം പേര്‍ക്ക് മാലിന്യം അടക്കം ചെയ്യാനുള്ള സംവിധാനമില്ല. 70 ശതമാനം പേര്‍ക്കും പാചകവാതകം ലഭിക്കുന്നില്ല. 16 ശതമാനത്തിന് വൈദ്യുതി ലഭിക്കുന്നില്ല.

സര്‍ക്കാരിന്റെ ആരോഗ്യ സേവനത്തില്‍ 77 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി. 18 ശതമാനം പേര്‍ മാത്രമാണ് ജലവിതരണത്തില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞത്. 62 ശതമാനത്തിനും ജലവിതരണ സേവനം ലഭിക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X