നക്സലൈറ്റുകള്‍ വോട്ടിംഗ് യന്ത്രം കൊണ്ടുപോയി
റായ്പൂര്‍: ഛത്തീസ്ഗഢിലെ ഒരു മണ്ഡലത്തില്‍ നിന്നും നക്സലൈറ്റുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കവര്‍ന്നു.
ബിജാപൂര്‍ നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിംഗ് ബൂത്തുകളില്‍ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നക്സലൈറ്റുകള്‍ കവര്‍ന്നത്. പോളിംഗ് ആരംഭിയ്ക്കുന്നതിന് മുമ്പായിരുന്നു ഇത്. നക്സലൈറ്റുകളുടെ ശല്ല്യം ഏറ്റവും കൂടുതലായുള്ള പ്രദേശമാണ് ബിജാപൂര്‍ മണ്ഡലം ഉള്‍പ്പെട്ട ബസ്താര്‍ ജില്ല.
ഛത്തീസ്ഗഢിലും മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കാന്‍ നക്സലൈറ്റുകള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനാല്‍ കനത്ത സുരക്ഷാവലയമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കനത്ത സുരക്ഷയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിലും ഛത്തീസ്ഗഢിലുമാണ് പ്രധാനമായും സംഘട്ടനങ്ങള്‍ നടന്നത്. പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആളപായമില്ല.
തിങ്കളാഴ്ച രാവിലെ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി ദില്ലിയില്‍ വോട്ട് രേഖപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ്സിംഗ്, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും രാവിലെ വോട്ട് ചെയ്തു.












Click it and Unblock the Notifications