പകുതി വിലയ്ക്ക് വിദേശമദ്യം വില്‍ക്കുന്നു
തിരുവനന്തപുരം: ആറു മാസത്തിലധികമായി കെട്ടിക്കിടക്കുന്ന വിദേശമദ്യം പകുതി വിലയ്ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ വില്പന നടത്തും.
കോര്‍പ്പറേഷന്റെ 305 വില്പന ശാലകളിലെ 10 ശതമാനത്തോളം മദ്യം ആറു മാസം പഴക്കമുള്ളവയാണ്. ഇവയാണ് പകുതി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി മുന്‍കൂര്‍ അടച്ചാണു കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നത്. വില്പനയ്ക്കു ശേഷമേ ഈ തുക തിരിച്ചുകിട്ടൂ. മദ്യം കെട്ടിക്കിടന്നാല്‍ ഈ ഇനത്തില്‍ വന്‍തുക കോര്‍പ്പറേഷനു നഷ്ടമുണ്ടാകും. ഇതൊഴിവാക്കാനാണു വിലകുറച്ചും മദ്യം വിറ്റുതീര്‍ക്കാന്‍ ലക്ഷ്യമി ടുന്നത്. കെട്ടിക്കിടക്കുന്ന മദ്യം നിലവിലുള്ള വിലയ്ക്കു തന്നെ വിറ്റുതീര്‍ക്കുന്നതിന് ഏതാനും നാളുകളായി ശ്രമമുണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ല. ഇതിനെ തുടര്‍ന്നാണ് മറ്റ് മാര്‍ഗ്ഗമില്ലാതെ, പഴയ സ്റോക്കുകള്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആറുമാസം കഴിഞ്ഞതുകൊണ്ടു മദ്യത്തിന്റെ ഗുണനിലവാരത്തില്‍ മാറ്റം വരില്ലെന്നാണ് കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നത്. നല്ല മദ്യം വര്‍ഷങ്ങളോളം കേടുകൂ ടാതെ സൂക്ഷിക്കാനാവും. കുപ്പിയുടെ അടിയില്‍ മട്ട് കണ്ടെത്തിയാല്‍ ആ ബാച്ചില്‍ പെടുന്ന മദ്യം മുഴുവന്‍ നിരോധിക്കുകയാണു കോര്‍പ്പറേഷന്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.
കോര്‍പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ 50 ശതമാനത്തോളം യു.ബി. ഗ്രൂപ്പില്‍ പെട്ട കമ്പനികളില്‍ നിന്നാണ്. 49 ശതമാനം മദ്യം മറ്റു പത്തോളം കമ്പനികളില്‍ നിന്നു വാങ്ങുന്നു. ശേഷിക്കുന്ന ഒരു ശതമാനം ചെറുകിട കമ്പനികളാണു നല്‍കുന്നത്.