കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലീഗില്‍ ഭിന്നതയില്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെയും ചില കേന്ദ്രങ്ങളുടെയും സൃഷ്ടിയാണ്. ലീഗ് അതിന്റെ നിലപാടുമായി മുന്നോട്ടുപോവും. സോണിയയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് താന്‍ പാണക്കാട് ശിഹാബ്തങ്ങളുമായും ഇ. അഹമ്മദുമായും ചര്‍ച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈക്കമാന്റുമായി നടത്തുന്ന ചര്‍ച്ചയില്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കോണ്‍ഗ്രസിലെ പ്രശ്നം സംബന്ധിച്ച് ഘടക കക്ഷികളുടെ നിലപാടെന്താണെന്നത് പരസ്യമായ കാര്യമാണ്. ചര്‍ച്ചയില്‍ പല ഘടകങ്ങളും പരിഗണിക്കും.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.