കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലവിതരണ പദ്ധതികള്‍ പഞ്ചായത്തുകള്‍ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്ലാ ഗ്രാമ ജലവിതരണ പദ്ധതികളും പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഭരണഘടനയുടെ 72-ാമത്തെയും 73-ാമത്തെയും ഭേദഗതികള്‍ ജലവിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള വിഷയമാണെന്ന് പറയുന്നുണ്ട്. എല്ലാ ഗ്രാമ ജലവിതരണ പദ്ധതികളും പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ 1998ല്‍ സംസ്ഥാന സര്‍ക്കാറും തീരുമാനമെടുത്തിട്ടുണ്ട്.

ആയിരത്തിലേറെ ഗ്രാമ ജലവിതരണ പദ്ധതികളില്‍ 166 എണ്ണം മാത്രമേ ഇതുവരെ വാട്ടര്‍ അതോറിറ്റി പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുള്ളൂ. പല കാരണങ്ങളാണ് പദ്ധതികള്‍ കൈമാറുന്നതിന് തടസമാവുന്നത്. വൈദ്യുതി നിരക്ക് കുടിശിക പോലുള്ള സാമ്പത്തിക ബാധ്യത കെഎസ്ഇബിയ്ക്ക് ആരു നല്കുമെന്ന സംശയം, സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സഹായത്തെ കുറിച്ചുള്ള സംശയങ്ങള്‍, പ്രവര്‍ത്തനക്ഷമമല്ലാത്ത ചില പദ്ധതികളുടെ സാമ്പത്തിക ബാധ്യത, ജീവനക്കാരുടെ ഉയര്‍ന്ന ചെലവ് തുടങ്ങിയവയെല്ലാം പദ്ധതികള്‍ പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്നതിന് തടസമാവുന്നുണ്ട്.

ഗ്രാമീണ ജലവിതരണ പദ്ധതികളുടെ ഇതുവരെയുള്ള ബാധ്യതകളുടെ കണക്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ ബോര്‍ഡ് ജലവിഭവ, ധനകാര്യ വകുപ്പുകളോട് ആവവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഇരുവിഭാഗത്തിനും സ്വീകാര്യമായ ഒരു ഫോര്‍മുല കണ്ടെത്തും.

ജനവരി മൂന്നാം വാരത്തില്‍ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ജലവിതരണ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോവുന്നതിന് പഞ്ചായത്തുകള്‍ക്ക് എത്ര ഗ്രാന്റ് നല്‍കാനാവുമെന്നത് സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ജലവിതരണ പദ്ധതികളും കേന്ദ്രപദ്ധതിയായ സ്വജല്‍ ധാര യും പഞ്ചായത്തുകള്‍ വഴിയാണ് നടപ്പിലാക്കുകയെന്നും വന്‍പദ്ധതികള്‍ ഒഴികെയുള്ള പദ്ധതികളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്നും രാമചന്ദ്രന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X