കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സദ്ദാമിനെ ഇറാക്കില്‍ വിചാരണ ചെയ്യും
ബാഗ്ദാദ്: യുഎസ് സേനയുടെ പിടിയിലായ സദ്ദാം ഹുസൈനെ ഇറാക്കില്‍ തന്നെ വിചാരണയ്ക്ക് വിധേയമാക്കുമെന്ന് ഇറാക്കിലെ താത്കാലിക ഭരണകൂടം വ്യക്തമാക്കി.
വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാക്ക് ഭരണ കൗണ്‍സിലിന്റെ തലവന്‍ അബ്ദുള്‍ അസിസ് ഹക്കിം അറിയിച്ചു. അന്താരാഷ്ട്ര നിരീക്ഷകര്‍ക്ക് വിചാര നടപടികള്‍ നിരീക്ഷിക്കാം.
ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്റ്റ്റോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഹക്കിം ഇക്കാര്യം അറിയിച്ചത്.
സദ്ദാമിനെ വധശിക്ഷയ്ക്ക് വിധേയമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി കോടതി തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും ഇറാക്ക് സര്‍ക്കാരിന്റെ നടപടിയെന്ന് ഹക്കിം വ്യക്തമാക്കി.