കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവന ബോര്‍ഡിന്റെ വീടുകളുടെ ലേലം ജനവരിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തൃക്കാക്കരയിലും ടിഡി റോഡിലും നിര്‍മിച്ച അപ്പാര്‍ട്ട്മെന്റുകളുടെയും വീടുകളുടെയും ലേലം ജനവരിയില്‍ നടയ്ക്കുമെന്ന് ഭവന നിര്‍മാണ കമ്മിഷണര്‍-കം-സെക്രട്ടറി പി. എം. ജോണ്‍ അറിയിച്ചു.

തൃക്കാക്കരയില്‍ നിര്‍മിച്ച അപ്പാര്‍ട്ടുമെന്റുകളുടെ ലേലം ജനവരി 17, 29 തീയതികളിലും ടിഡി റോഡിലെ അപ്പാര്‍ട്ടുമെന്റുകളുടേ ലേലം ജനവരി രണ്ടിനും നടക്കും. ഇടപ്പള്ളിയിലെ ഒരു വീട്ടിന്റെയും കുവപ്പാടിയിലെ 20 വീടുകളുടെയും ലേലം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കും.

അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റതിന്റെ രേഖകള്‍ കൈമാറുന്നത് മുഴുവന്‍ പണവും നല്‍കിയതിന് ശേഷമായിരിക്കും. അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നവര്‍ 25,000 രൂപയുടെ ഇഎംഡി ആദ്യം നല്‍കണം. അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നവര്‍ക്ക് 7.5 ശതമാനം മുതല്‍ 8.5 ശതമാനം വരെ പലിശ നിരക്കില്‍ ഭവനനിര്‍മാണ വായ്പകള്‍ ലഭ്യമാക്കുന്നതിന് ബോര്‍ഡ് സഹായിക്കും. വായ്പ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചില ദേശസാല്‍കൃത ബാങ്കുകളുമായി ധനകാര്യ സ്ഥാപനങ്ങളുമായും ബോര്‍ഡ് ധാരണയിലെത്തിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായ ലേല നടപടികള്‍ ആരംഭിച്ചത് ഡിസംബര്‍ 29നാണ്. ബോര്‍ഡിന്റെ 166 അപ്പാര്‍ട്ട്മെന്റുകളും 313 വീടുകളും 21 പ്ലോട്ടുകളുമാണ് ലേലം ചെയ്യുന്നത്. ഇവയില്‍ 98 അപ്പാര്‍ട്ട്മെന്റുകളും 21 വീടുകളും എറണാകുളത്താണ്.

ലേലം ആരംഭിക്കുന്ന ദിവസം രാവിലെ 11 മണി വരെ ആളുകള്‍ക്ക് പേരുകള്‍ രജിസ്റര്‍ ചെയ്യാം. വിദേശത്ത് താമസിക്കുന്നവരുടെ പ്രതിനിധികള്‍ക്ക് വീടോ അപ്പാര്‍ട്ട്മെന്റോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ രേഖാമൂലമുള്ള അറിയിപ്പുമായി ലേലത്തില്‍ പങ്കെടുക്കാം.

ഒരു അപ്പാര്‍ട്ട്മെന്റിന്റെ ഇഎംഡി മാത്രം നല്‍കി, ഒരു സംഘം പേര്‍ 10 അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാനുള്ള ശ്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ലേല നടപടികള്‍ മാറ്റിവച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X