കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകര വിരുദ്ധരുടെ യോഗം തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കമാന്റ് ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കരുണാകരവിരുദ്ധ വിഭാഗം ജനവരി അഞ്ച് തിങ്കളാഴ്ച യോഗം ചേരും.

നേതൃമാറ്റം നടത്തില്ലെങ്കിലും ഐ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തുന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്കാണ് ഹൈക്കമാന്റ് രൂപം നല്‍കിയിരിക്കുന്നത്. ദില്ലിയില്‍ ഹൈക്കമാന്റ് ഉപസമിതിയുമായി നടത്തിയ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ നടത്തിയ ചര്‍ച്ചയിലാണ് ഐ ഗ്രൂപ്പിന് സ്വീകാര്യമായ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളില്‍ എത്തിച്ചേര്‍ന്നത്.

നേതൃമാറ്റം എന്ന അടിസ്ഥാനപരമായ ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ ഐ ഗ്രൂപ്പ് തയ്യാറായതോടെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് വഴിതെളിഞ്ഞത്. ഹൈക്കമാന്റ് ഉപസമിതി അധ്യക്ഷന്‍ പ്രണബ് മുക്കര്‍ജി കെ. കരുണാകരനുമായി ടെലഫോണില്‍ സംഭാഷണം നടത്തിയിരുന്നു. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് കരുണാകരന്‍ സൂചന നല്‍കിയെന്നാണ് അറിയുന്നത്.

ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറുന്നതിന് പകരമായി ഐ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്തുന്ന ചില നിര്‍ദേശങ്ങളാണ് ഹൈക്കമാന്റ് മുന്നോട്ടുവച്ചത്. പ്രധാനമായും മന്ത്രിസഭാ പുന:സംഘടനയിലൂന്നിയുള്ളതാണ് പ്രശ്നപരിഹാര ഫോര്‍മുല. മുരളീധരനെ മന്ത്രിസഭയിലുള്‍പ്പെടുത്തുകയും സ്പീക്കര്‍ സ്ഥാനത്തു നിന്ന് വക്കം പുരുഷോത്തമനെയും മന്ത്രിസഭയില്‍ നിന്ന് കെ. വി. തോമസിനെയും മാറ്റുകയുമാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയിലെ നിര്‍ദേശങ്ങളെന്നാണ് അറിയുന്നത്.

ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ച ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാതെ അവരെ പ്രീണിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിനോട് കരുണാകരവിരുദ്ധര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ട്. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐ ഗ്രൂപ്പിനോട് ആന്റണി മൃദുല സമീപനം സ്വീകരിക്കുന്നതിനോട് ഒരു വിഭാഗം കരുണാര വിരുദ്ധര്‍ക്ക് അമര്‍ഷമുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങളുമായി ഹൈക്കമാന്റ് നിര്‍ദേശ പ്രകാരം ആന്റണി ചര്‍ച്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X