കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃമാറ്റത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മുരളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃമാറ്റത്തില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

പഞ്ചാബ് ഫോര്‍മുല കേരളത്തില്‍ നടപ്പിലാക്കാനാവില്ല. പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുണ്ടെന്നേയുള്ളൂ. അതേ സമയം കേരളത്തില്‍ മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് അവരുടെ കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിരിയിരിക്കുകയാണ്.

ന്യൂനപക്ഷങ്ങളുടെ അവിശ്വാസം നിലനില്‍ക്കെ കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് നേരിടാനാവാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചെടുക്കണമെങ്കില്‍ നേതൃമാറ്റമല്ലാതെ മാര്‍ഗമില്ല.

അച്ചടക്ക നടപടിയെടുക്കണമെന്ന് ആര്‍ക്കും ആവശ്യപ്പെടാനുളള അവകാശമില്ല. ഐ ഗ്രൂപ്പിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് കരുണാകര വിരുദ്ധര്‍ ആവശ്യപ്പെട്ടത് പരാമര്‍ശിച്ചായിരുന്നു മുരളിയുടെ ഈ പ്രതികരണം. അച്ചടക്ക നടപടിയെടുക്കുകയാണെങ്കില്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതു മുതലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പലര്‍ക്കുമെതിരെ നടപടി സ്വീകരിക്കേണ്ടിവരും.

പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം സംബന്ധിച്ച തീരുമാനം അന്തിമഘട്ടത്തിലെത്തിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കായി കരുണാകരന്‍ ദില്ലിയിലേക്ക് പോവുകയുള്ളൂ. കേരളത്തിലെ സ്ഥിതിയെന്താണെന്ന് ഹൈക്കമാന്റിന് അറിയാം. തീരുമാനം വൈകാതെയുണ്ടാവുമെന്നാണ് കരുതുന്നത്- മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X