എംപി ഫണ്ട് ആശുപത്രിയ്ക്കും സ്കൂളിനും
തിരുവനന്തപുരം: തന്റെ എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചുവെന്ന് ചിറയിന്‍കീഴ് എംപി വര്‍ക്കല രാധാകൃഷ്ണന്‍.
തനിയ്ക്ക് ലഭിച്ച ഫണ്ടിന്റെ 73 ശതമാനവും മണ്ഡലത്തിലെ വികസനത്തിനായി ഉപയോഗിച്ചു. സര്‍ക്കാര്‍ സ്കൂളുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് തുക വിനിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ എംപി ഫണ്ട് റോഡ് വികസനത്തിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പല സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പ്രാഥമികമായ സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. 1997-98നും 2003-2004നും ഇടയില്‍ 10.5 കോടി രൂപ ലഭിച്ചു. ഇതില്‍ 7.6 കോടി രൂപയും സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ചെലവാക്കി. - വര്‍ക്കല രാധാകൃഷ്ണന്‍ വിശദീകരിച്ചു.
പ്രവര്‍ത്തനാനുമതി ലഭിച്ച 332 പദ്ധതികള്‍ പൂര്‍ത്തിയാക്കി. സ്കൂളുകള്‍ക്കായി പുതിയ 86 കെട്ടിടങ്ങളും ആശുപത്രികള്‍ക്കായി 24 കെട്ടിടങ്ങളും പണിതു. 25 പാലങ്ങള്‍, കള്‍വര്‍ട്ടുകള്‍, റോഡുകള്‍, മേല്‍പ്പാലനടപ്പാതകള്‍, ലൈബ്രറി എന്നിവയുടെ പണികള്‍ പുരോഗമിയ്ക്കുകയാണ്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications