കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നാളെ പിളരുമോ?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്കയുടെ നിമിഷങ്ങളാണ്. കോണ്‍ഗ്രസ് നേതാക്കളെല്ലാം ആശങ്കയുടെ മുള്‍മുനയില്‍. കേരളത്തില്‍ എല്ലാ കോണ്‍ഗ്രസുകാരുടെയും ചുണ്ടില്‍ ഒരേയൊരു ചോദ്യമാണുള്ളത്: ജനവരി 28 ബുധനാഴ്ച കോണ്‍ഗ്രസ് പിളരുമോ?

അന്നാണ് ഐ ഗ്രൂപ്പിന്റെ നിര്‍ണ്ണായകയോഗം. ജനവരി 28 വരെ കാത്തിരിക്കുമെന്നും അതിനുള്ളില്‍ ഹൈക്കമാന്റ് തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിയ്ക്കുമെന്നാണ് ഐ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. എന്തായിരിക്കും ജനവരി 28ന് കരുണാകരന്റെ പ്രഖ്യാപനം?

സംസ്ഥാന കോണ്‍ഗ്രസ് രണ്ടായി പിളരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. ഇനിയൊരു ഒത്തു തീര്‍പ്പ് അസാധ്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.മുരളീധരനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പല എറണാകുളങ്ങളും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം മുരളി അഭിപ്രായപ്പെട്ടത്.

മുരളിയ്ക്ക് നിര്‍ണ്ണായകവകുപ്പുകള്‍ നല്കാന്‍ സാധ്യമല്ലെന്ന് ഹൈക്കമാന്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. അതായത് ആന്റണിയെ പിണക്കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ഹൈക്കമാന്റ്തയ്യാറല്ല. ഇത് കരുണാകരപക്ഷത്തില്‍ വീറും വാശിയും വളര്‍ത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ഫലവത്തായില്ല. എന്തായാലും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് തല്ക്കാലം 28ന് മുമ്പ് നിര്‍ണ്ണായകതീരുമാനമൊന്നും ഉണ്ടാകില്ല. കാത്തിരുന്നു കാണുക എന്നതാണ് അവരുടെ ലൈന്‍.

എന്തായാലും ബുധനാഴ്ച ചേരുന്ന ഐ ഗ്രൂപ്പ് ഉന്നതതല കണ്‍വന്‍ഷന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. കണ്‍വന്‍ഷനില്‍ മണ്ഡലം ഭാരവാഹികള്‍ മുതല്‍ കെപിസിസി നേതൃത്വം വരെയുള്ള ഐ ഗ്രൂപ്പിന്റെ സമുന്നതര്‍ പങ്കെടുക്കും. കെ.കരുണാകരന്റെ അധ്യക്ഷതയിലാണ് യോഗം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X