സ്റാള്‍മാനും വിഎസിനുമെതിരെ സി.പി.ജോണ്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു മേല്‍ വ്യവസ്ഥകള്‍ അടിച്ചേല്പിക്കാന്‍ റിച്ചാഡ് സ്റാള്‍മാന് അവകാശമില്ലെന്ന് ആസൂത്രണ ബോഡ് അംഗവും സിഎംപി നേതാവുമായി സി. പി. ജോണ്‍.
സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്വേറിന് എതിരല്ല. ഔദ്യോഗികതലത്തില്‍ സ്വതന്ത്ര സോഫ്റ്റ്വേറിനെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്- ജോണ്‍ ചൂണ്ടിക്കാട്ടി.
ലോകവ്യാപകമായി അഭിനന്ദനം നേടിയ അക്ഷയ പദ്ധതിയെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് അച്യുതാനന്ദനും സ്റാള്‍മാനും കൈെകോര്‍ത്തിരിക്കുന്നത്. പദ്ധതിയെ അട്ടിമറിക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അക്ഷയ പദ്ധതിയ്ക്കായി മൈക്രോസോഫ്റ്റിനെ തിരഞ്ഞെടുത്തതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അച്യുതാനന്ദന് ധാര്‍മികാവകാശമില്ല. സിപിഎം നടത്തുന്ന കൈരളി ടിവിയും ദേശാഭിമാനിയും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റാണ്. പശ്ചിമബംഗാളും പൂര്‍ണമായും ആശ്രയിക്കുന്നത് മൈക്രോസോഫ്റ്റിനെയാണ്.
സംസ്ഥാനത്ത് കമ്പ്യൂട്ടറുകള്‍ കൊണ്ടുവരുന്നതിനെതിരെ സമരം നടത്തിയ അച്യുതാനന്ദന്‍ ഇപ്പോള്‍ സ്റാള്‍മാന്റെ വക്താവായി സംസാരിക്കുന്നത് സഹതാപം മാത്രമാണ് ജനിപ്പിക്കുന്നതെന്ന് ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications