കാസര്‍കോട് 30ന് സര്‍വകക്ഷി സത്യഗ്രഹം
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനവരി 30ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ കാസര്‍കോട്ട് സത്യഗ്രഹം നടത്തും.
നിയമസഭയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ സംഘര്‍ഷബാധിത പ്രദേശമായ ഏരിയാലിലെ വീടുകള്‍ സന്ദര്‍ശിക്കും.
അക്രമം വ്യാപിക്കുന്നത് തടയാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. അക്രമം തടയുന്നതിന് അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്.
ജനവരി 27 ചൊവാഴ്ച കാസര്‍കോട്ടെ സംഘര്‍ഷസ്ഥിതിയെ കുറിച്ച് സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications