കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് മീററ് 19 മുതല്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ആഗോള നിക്ഷേപക സംഗമത്തിനു ശേഷം കൊച്ചിയില്‍ അരങ്ങേറുന്ന ത്രിദിന ബിസിനസ് ടു ബിസിനസ്സ് മീറ്റ് ചെറുകിട-- / പരമ്പരാഗത വ്യവസായ മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്നാണ് കരുതുന്നത്. 19 മുതല്‍ 21 വരെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് വ്യവസായ സംഗമം അരങ്ങേറുന്നത്.

19 വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കേരളത്തേയും പാരമ്പര്യ വ്യവസായങ്ങളേയും പരിചയപ്പെടുത്തുന്ന അഞ്ചു മിനുട്ടു നേരത്തെ പരിപാടി ഉണ്ടാവും. പരമ്പരാഗത വ്യവസായങ്ങളുടെ പ്രസക്തിയും അനാവരണം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ 1000 പേരെയാണ് പ്രതീക്ഷിക്കുന്നത്.രണ്ടാം ദിവസം നെതര്‍ലാന്റ് അംബാസഡറും മുഖ്യമന്ത്രി എ.കെ. ആന്റണിയുമാണ് അതിഥികള്‍.

ബിസിനസ്സ് സംഗമത്തില്‍ പങ്കെടുക്കുന്ന പത്ത് മേഖലകളില്‍ ഓരോ മേഖലയേയും കുറിച്ചുള്ള അവതരണമാണ് 20, 21 തീയതികളില്‍ മുഖ്യമായും നടക്കുക. ആദ്യ ദിവസം അഞ്ച് മേഖലയെക്കുറിച്ചായിരിക്കും. അഞ്ചുമിനിട്ടു നേരത്തെ അവതരണത്തിനും പിന്നീടുള്ള ല്ക്കസ്വനേരത്തെ സംവാദത്തിനും ശേഷം ഉല്‍പാദകരുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും. ഉല്‍പന്നം കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയാം. ഇത് തല്‍സമയത്തോ പിന്നീടോ വില്‍പനക്കരാറുകളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ നിന്ന് 300 ഉല്‍പാദകര്‍ മേളയ്ക്കെത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X