Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറുടെ മരണം അന്വേഷിക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നല്‍കിയ ചികിത്സയില്‍ പിഴവ് വന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ഗവര്‍ണറുടെ മരണത്തെ തുടര്‍ന്ന് വിവാദമുണ്ടായതിനാലാണ് അന്വേഷണത്തിന് തീരുമാനിച്ചത്.

മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗവര്‍ണറുടെ മരണത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയാണ് പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മറച്ചുവെയ്ക്കാന്‍ യാതൊന്നുമില്ല.

കിള്ളി സംഭവത്തെ കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. താക്കീത് എന്ന നിലയിലാണ് ഉദ്യോസസ്ഥരെ താത്കാലികമായി സസ്പെന്റ് ചെയ്തത്. സസ്പെന്‍ഷന്‍ സ്ഥിരശിക്ഷയല്ല. അന്തിമശിക്ഷ നല്‍കേണ്ടത് കോടതിയാണ്. കിള്ളി സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കിയിട്ടുണ്ട്.

യുഡിഎഫ് അധികാരമേറ്റ ശേഷം കേരളത്തില്‍ കൊലപാതകങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് ആന്റണി അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+