കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റിന് കരുണാകരന്റെ ഡോക്ടറും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥിത്വത്തിന് കെപിസിസി തിരഞ്ഞെടുപ്പ് സമിതിക്ക് അപേക്ഷ നല്‍കിയവരില്‍ കരുണാകരന്റെ സ്വകാര്യ ഡോക്ടറും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരുണാകരന്റെ സ്വകാര്യ ഡോക്ടറെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. പി. കെ. രാധാകൃഷ്ണപിള്ള കൊല്ലം സീറ്റിലോ ചിറയിന്‍കീഴ് സീറ്റിലോ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കുന്നതിനായാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

1993ല്‍ തൈക്കാട് സ്ത്രീ-ശിശു ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ഡോക്ടറായി വിരമിച്ച രാധാകൃഷ്ണപിള്ള മൂന്ന് വര്‍ഷമായി കരുണാകരന്റെ സ്വകാര്യ ഡോക്ടറാണ്.

കെഎസ്യുവിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായ പിള്ള കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഇന്ത്യന്‍ സൊസൈറ്റി ഒഫ് അനസ്തറ്റിസ്റ്സിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭയയുടെ പ്രസിഡന്റാണ് അദ്ദേഹം ഇപ്പോള്‍.

കരുണാകരന്റെ പിന്തുണയോടെയാണോ പിള്ള സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷ നല്‍കിയതെന്ന് എന്ന് അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X