കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി നിര്‍ണയം: അഞ്ച് സീറ്റുകള്‍ കീറാമുട്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലാക്കിയത്.

ചിറയിന്‍കീഴ്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കെപിസിസി നേതൃത്വത്തിന് കീറാമുട്ടിയായിരിക്കുന്നത്. ഈ അഞ്ച് സീറ്റുകളും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

കൊല്ലം മണ്ഡലത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നെങ്കിലും അത് ഏതാണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട്. കൊല്ലവും ചിറയിന്‍കീഴും വച്ചുമാറാനുള്ള നീക്കത്തോട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നതോടെ ആ നീക്കം എ ഗ്രൂപ്പ് ഉപേക്ഷിച്ചിട്ടുണ്ട്. കൊല്ലം സീറ്റില്‍ കെപിസിസി വൈസ് പ്രസിഡന്റും വക്താവുമായ എം. ഐ. ഷാനവാസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ നിന്ന് എ ഗ്രൂപ്പ് പിന്മാറി. കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താനോ കൊല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരനോ ആയിരിക്കും കൊല്ലത്തെ സ്ഥാനാര്‍ഥി.

കണ്ണൂരോ കോട്ടയമോ തങ്ങള്‍ക്ക് കിട്ടണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സീറ്റ് കിട്ടുകയാണെങ്കില്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ പി. വി. ഗംഗാധരനെ സ്ഥാനാര്‍ഥിയാക്കാനാണ് ഐ ഗ്രൂപ്പ് നീക്കം. കോട്ടയം കിട്ടുകയാണെങ്കില്‍ കെപിസിസി ജോയിന്റ് സെക്രട്ടറി ജോസി സെബാസ്റ്യനെയായിരിക്കും സ്ഥാനാര്‍ഥിയാക്കുക.

ചിറയിന്‍കീഴ് മണ്ഡലത്തില്‍ നാലാം ഗ്രൂപ്പ് അവകാശവാദം ഉയര്‍ത്തിയതാണ് ആ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കമുണ്ടാവാന്‍ കാരണം. ചിറയിന്‍കീഴില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സി. മോഹനചന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വയലാര്‍ രവിയുടെ ആവശ്യം.

ഇടുക്കി മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാനെയാണ് സ്ഥാനാര്‍ഥിയായി എ ഗ്രൂപ്പ് നിര്‍ദേശിച്ചത്. ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍ സ്ഥാനാര്‍ഥിയാവണമെന്ന് മൂന്നാം ഗ്രൂപ്പും ഡിസിസി പ്രസിഡന്റ് ജോയ് തോമസിനെ നിര്‍ത്തണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട്ട് കെപിസിസി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എ ഗ്രൂപ്പ് സതീശ് പാച്ചേനിയെയോ യു. കെ. ഭാസിയെയോ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 12 വെള്ളിയാഴ്ചയാണ് കെപിസിസി തിരഞ്ഞെടുപ്പ് സമിതിയുടെ അടുത്ത യോഗം നടക്കുന്നത്. മാര്‍ച്ച് 13നാണ് എഐസിസി സ്ക്രീനിംഗ് സമിതിയുടെ യോഗം ദില്ലിയില്‍ ആരംഭിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X