കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പെയിനിലെ സ്ഫോടനം: അല്‍ക്വെയ്ദയെന്ന്

  • By Staff
Google Oneindia Malayalam News

ദുബായ്: സ്പെയിനില്‍ 192 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടികളിലെ സ്ഫോടനത്തിന് പിന്നില്‍ അല്‍ക്വെയ്ദയാണെന്ന് സംശയം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അല്‍ ക്വെയ്ദ ലണ്ടനിലെ അല്‍-കുദ്സ് അല്‍-അറബി പത്രത്തിന് പ്രസ്താവന അയച്ചിട്ടുണ്ട്. ഈസ്താംബൂളില്‍ രണ്ട് ദിവസം മുമ്പ് നടന്ന സ്ഫോടനത്തിന് പിന്നിലും തങ്ങളാണെന്ന് അല്‍ക്വെയ്ദ ഈ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ മൂന്ന് റെയില്‍വേ സ്റേഷനുകളിലായി നാല് തീവണ്ടികളില്‍ മിനിറ്റുകളുടെ ഇടവേളയിലാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബാസ്ക് വിഘടനവാദി സംഘടനയായ ഇടിഎ ആണെന്ന് സ്പെയിനിലെ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ബാസ്ക് വിഘടനവാദി സംഘടനയായ ബതാസുനയുടെ നേതാവ് അര്‍നോള്‍ഡോ ഒട്ടേഗി നിഷേധിയ്ക്കുകയും ചെയ്തിരുന്നു.

അതിനിടയിലാണ് സ്പോടനത്തിന്റെ ഉത്തരവാദിത്വം അല്‍ക്വെയ്ദ ഏറ്റെടുത്തിരിക്കുന്നത്. അബു ഹഫ്സ് അല്‍-മസ്റി ബ്രിഗേഡ്സ് എന്ന ആത്മഹത്യസംഘമാണ് സ്പെയിനില്‍ സ്ഫോടനം നടത്തിയതെന്ന് പറയുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ യുഎസിനൊപ്പം സഖ്യകക്ഷിയായി നിന്ന സ്പെയിനിന് വേദനജനകമായ ഒരു ആഘാതം നല്കുക വഴി യൂറോപ്പിലേക്ക് തങ്ങള്‍ വിജയകരമായി നുഴഞ്ഞുകയറിയിരിക്കുകയാണെന്നും അല്‍ക്വെയ്ദ പറയുന്നു.

ഇസ്ലാമിനെതിരായ അമേരിക്കയുടെ യുദ്ധത്തില്‍ പങ്കാളിയായ സ്പെയിനിനുള്ള ഒരു പഴയ കണക്ക് തീര്‍ക്കാലാണ് ഈ സ്ഫോടനമെന്നും മാര്‍ച്ച് 11 എന്ന തീയതി വച്ചെഴുതിയ പ്രസ്താവനയില്‍ പറയുന്നു. ഈ പ്രസ്താവനയുടെ ഒരു പകര്‍പ്പ് എഎഫ്പി വാര്‍ത്താ ഏജന്‍സിയ്ക്കും അയച്ചിട്ടുണ്ട്.

എന്നാല്‍ അല്‍ ക്വെയ്ദയുടെ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X