കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി: എല്‍ഡിഎഫ് പ്രചാരണം തുടങ്ങി

  • By Staff
Google Oneindia Malayalam News

വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഔപചാരികമായി പ്രചാരണം തുടങ്ങി. പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടു നടന്ന ഇടതുമുന്നണി കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ യുഡിഎഫ് ഭരണകാലം സംസ്ഥാനത്തിന് ശാപത്തിന്റെ കാലമായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ജയിച്ചിരുന്നുവെങ്കിലും സംസ്ഥാന ഭരണം കാര്യക്ഷമമായി നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് യുഡിഎഫും കോണ്‍ഗ്രസും തെളിയിച്ചു.

പരസ്പരം പോരടിക്കുന്നതിന്റെ തിരക്കിലായിരുന്നു യുഡിഎഫ് നേതാക്കള്‍. ഈ അസംബന്ധ നാടകത്തിന്റെ നായകന്‍ മുരളീധരനായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്വന്തം അഛനായ കെ. കരുണാകരനെ ചതിച്ച ചതിയന്‍ചന്തുവാണ് മുരളീധരന്‍.

വടക്കാഞ്ചേരിയിലെ ജനങ്ങളെ കബളിപ്പിക്കാമെന്ന ധാരണയിലാണ് മുരളി ഈ മണ്ഡലം മത്സരിക്കാനായി തിരഞ്ഞെടുത്തത്. എന്നാല്‍ വടക്കാഞ്ചേരിയിലെ ജനങ്ങള്‍ മുരളിക്ക് ചുട്ടമറുപടി നല്‍കും. ഉപതിരഞ്ഞെടുപ്പില്‍ മുരളി മത്സരിക്കുന്നത് മന്ത്രിസഭയുടെ പ്രതിനിധിയായി മാത്രമല്ല സംസ്ഥാനത്തെ കോണ്‍ഗ്രസിലെ അസംബന്ധ ഗ്രൂപ്പ് യുദ്ധത്തില്‍ സജീവമായി കളിച്ച നേതാവെന്ന നിലയില്‍ കൂടിയാണ്.

ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുന്ന ഭരണമാണ് എ. കെ. ആന്റണി നടത്തുന്നതെന്ന് പിണറായി പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, മീനാക്ഷി തമ്പാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. സി. മൊയ്തീന്‍ എന്നിവരും പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X