കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതികെട്ടാനില്‍ പത്ത് കിലോമീറ്റര്‍ ചാല് കീറി വെള്ളം ചോര്‍ത്തുന്നു

  • By Staff
Google Oneindia Malayalam News

ഇടുക്കി: പാലക്കാട്ടും മുല്ലപ്പെരിയാറിലും തമിഴ്നാട് നടത്തുന്ന വെള്ളം കൊള്ള ചെയ്യല്‍ മതികെട്ടാന്‍ മലയിലും അരങ്ങേറുകയാണം. മലയാളികള്‍ അനധികൃത കൈയേറ്റം നടത്തിയ മതികെട്ടാന്‍ മലയില്‍ പത്ത് കിലോമീറ്ററോളം നീളത്തില്‍ ചാല് കീറിയാണ് തമിഴ് നാട് അവരുടെ ഭാഗത്തേയ്ക്ക് വെള്ളം കടത്തുന്നത്.

ദേശീയോദ്യാനമായി പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായ മതികെട്ടാന്‍ ചോലയിലെ അവസാന തുള്ളി വെള്ളവും ചോര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ വിവാദമായിരിക്കുത്.

പിയാര്‍പുഴയുടെ പ്രധാന കൈവരികളിലാാെയ മതികെട്ടാന്‍ ചോലയില്‍ ഉത്ഭവിച്ച് കോരമ്പാറ വഴി ഒഴുകു ചേരിയാര്‍-പേത്തൊട്ടി തോടിന്‍െറ സംഗമസ്ഥാനത്ത് തടയണകെട്ടി തോണ്ടിമലയിലേക്ക് വെള്ളം കടത്താനാണ് നീക്കം. ബോഡിമെട്ടിന് സമീപം തോണ്ടിമല കേന്ദ്രീകരിച്ച് നിര്‍മാണം ആരംഭിക്കാന്‍ പോകുന്ന റിസോര്‍ട്ടുകളുടെ മറവിലാണ് ഇത്. നിബിഡവനത്തിലൂടെ ആറടി താഴ്ചയില്‍ പത്തുകിലോമീറ്റര്‍ ദൂരത്തില്‍ ചാലുകള്‍ കീറിയിട്ടുണ്ട്. രണ്ട് ചെക്കുഡാമുകളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുത്. എച്ച്.ഡി.പി. പൈപ്പുകള്‍ മണ്ണിനടിയിലൂടെ കൊണ്ടുപോകുക എ ലക്ഷ്യത്തില്‍ കിടങ്ങുകള്‍ തീര്‍ക്കുതിന് അഞ്ച് മീറ്റര്‍ വീതിയില്‍ പത്തുകിലോമീറ്ററോളം ദൂരം വനത്തിന്‍െറ അടിക്കാടുകള്‍ വെട്ടി നശിപ്പിച്ചിട്ടുമുണ്ട്.

ഇറച്ചിപ്പാറയില്‍ ന്ി ഏഴ് കിലോമീറ്റര്‍ കുത്തനെയുള്ള മല കയറിയാല്‍ മതികെട്ടാന്‍ ചോലയുടെ പടിഞ്ഞാറെ ഭാഗത്ത് എത്താം. മതികെട്ടാന്‍ചോലയില്‍ ന്ി ഉത്ഭവിക്കു അരുവികളുടെ സംഗമ സ്ഥലത്ത് തടയണ നിര്‍മിക്കുകയായിരുു ലക്ഷ്യം. അരുവികള്‍ രണ്ട് ഭാഗങ്ങളിലായി തടഞ്ഞ് നിര്‍ത്താനുള്ള നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുു. തടയണ നിര്‍മിക്കുന്നതിനായി അരുവിയുടെ ഇരുവശങ്ങളിലുമുള്ള പാറക്കെട്ടില്‍ ഒരു മീറ്റര്‍ വീതം താഴ്ചയുള്ള എട്ട് തമര്‍ കുഴികള്‍ എടുത്തിട്ടുണ്ട്. കോരമ്പാറ തോട്ടില്‍ നിന്ന് വിയര്‍ നിര്‍മിക്കുന്നതിനാവശ്യമായ മണലും സംഭരിച്ചിട്ടുണ്ട്.

ഡാമിന്‍െറ അടിഭാഗത്ത് സ്ഥാപിക്കുന്നതിന് പത്തിഞ്ച് വ്യാസമുള്ള ഇരുമ്പുപൈപ്പുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. സമീപത്തെ ചെറിയ പാറകള്‍ ദീര്‍ഘചതുരാകൃതിയില്‍ പൊട്ടിച്ചിട്ടിട്ടുമുണ്ട്. വാര്‍ക്കുതിനുള്ള മുക്കാലിഞ്ച്, ഒരയിഞ്ച് മെറ്റലുകളും തയാറാക്കിയിട്ടുണ്ട്. അണ നിര്‍മാണം പൂര്‍ത്തിയായാല്‍ വെള്ളം തിരിച്ചുവിടുതിനായി ഒരടി വീതിയില്‍ രണ്ടടി മുതല്‍ നാലടി വരെ താഴ്ചയുള്ള രണ്ടുചാലുകളാണ് നിര്‍മിച്ചിരിക്കുത്. രണ്ട് അരുവിയില്‍ നിന്നും വെള്ളം തിരിച്ചുവിടുന്നതിനാണിത്.

രണ്ടാമത്തെ അരുവിയില്‍ നിന്നുള്ള ചാല് ഒന്നരകിലോമീറ്റര്‍ കഴിയുമ്പോള്‍ ആദ്യ ചാലില്‍ ചേരുന്ന രീതിയിലാണ് നിര്‍മാണം. മതികെട്ടാന്‍ മേഖലയില്‍ വനനശീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഹെക്ടര്‍ കണക്കിന് വനനശീകരണം നടന്നിരിക്കുത്.

വന്‍മരങ്ങളും തോട്ട ഉപയോഗിച്ച് മറിച്ച് തീ വച്ച് നശിപ്പിച്ചിട്ടുണ്ട്. ഇവിടെ കുടിവെള്ളത്തിന് പൈപ്പിടാന്‍ മാത്രമെ അനുവാദം നല്‍കിയിരുുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ ഇത് അധികൃരുടെ മൗന സമ്മതത്തോടെ ആണോയെന്ന് സംശയമുണ്ട്. വനം സംരക്ഷണത്തിനായി നിയമിച്ചിരിക്കുന്ന വാച്ചര്‍മാരും ഫോറസ്റ് ഗാര്‍ഡുകളും തങ്ങാറുള്ള മേക്കാട്ട് നിരപ്പില്‍ നിന്നും കൈയേറ്റം നടന്ന സ്ഥലത്തേയ്ക്ക് ഒരു കിലോമീറ്റര്‍ മാത്രമെയുള്ളൂ. ഇവിടെ പാറ പൊട്ടിക്കുന്നതോ തൊഴിലാളികള്‍ കിടങ്ങുകള്‍ തീര്‍ത്തതോ വനപാലകര്‍ അറിഞ്ഞിരുന്നില്ലെന്ന വാദത്തിന് അതുകൊണ്ട് തന്നെ കഴമ്പില്ല. കഴിഞ്ഞ മൂന്നുദിവസമായി നൂറില്‍പ്പരം തൊഴിലാളികള്‍ പണിയെടുത്തതിനെ തുടര്‍ന്നാണ് പത്തുകിലോമീറ്ററോളം ദൂരത്തില്‍ കിടങ്ങുകള്‍ സ്ഥാപിക്കാനായത്. ആനയുടെയും മറ്റു മൃഗങ്ങളുടെയും ശല്യം മൂലം പൈപ്പുകള്‍ക്ക് തകരാര്‍ സംഭവിക്കാതിരിക്കാനാണത്രെ കിടങ്ങുകള്‍ തീര്‍ത്തത്.

ഇനിയും ഏതാനും കിലോമീറ്റര്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കിയാലേ തോണ്ടിമലയിലെ റിസോര്‍ട്ട് കേന്ദ്രങ്ങളില്‍ എത്തുകയുള്ളൂ. ഡാം നിര്‍മാണം പൂര്‍ത്തിയായാല്‍ 35 ഏക്കറോളം വനം വെള്ളത്തിനടിയില്‍ ആകുമായിരുന്നു.തോണ്ടിമലയിലെ 150 ഏക്കര്‍ എസ്റേറ്റുകള്‍ നനയ്ക്കുതിനും റിസോര്‍ട്ടുകളുടെ ആവശ്യത്തിലേക്കും വറ്റാത്ത വെള്ളം സ്ഥിരമായി എത്തിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പറയുന്നു.

എന്നാല്‍ വെള്ളം തമിഴ്നാട്ടിലേയ്ക്ക് കടത്തുകയാണ് പ്രധാന ലക്ഷ്യമെന്നാണ് കരുതുന്നത്. തമിഴ്നാട് എഞ്ചിനിയര്‍മാരാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിയ്ക്കുന്നതെന്ന് ഈ പ്രദേശത്ത് സഞ്ചരിയ്ക്കുന്ന നാട്ടുകാര്‍ പറയുന്നു. വെള്ളം മലചുറ്റി കൊണ്ടുപോകാന്‍ പ്രത്യേക പ്ലാനും തയാറാക്കിയിരുന്നത്രെ. തേന്‍ ശേഖരിക്കുതിനായി കാട്ടില്‍ പോയവരാണ് നിര്‍മാണം നടക്കുന്ന വിവരം നാട്ടില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പൂപ്പാറയില്‍ നിന്ന് നാട്ടുകാരെത്തി പതിനേഴ് പേരെ നിര്‍മാണം നടക്കുന്ന ഡാം പരിസരത്തുനിന്ന് പിടികൂടിയിരുന്നു.

ഇവരെ വനപാലകര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, ഇവരെ വിട്ടയയക്കാന്‍ അധികൃതര്‍ തുനിഞ്ഞു. നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍് ഒടുവില്‍ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുത്രെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X