കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

  • By Staff
Google Oneindia Malayalam News

ദില്ലി: 2004 മാര്‍ച്ച് 22 തിങ്കളാഴ്ച പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രധാനമായും ആറ് വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്.

  1. സമാജിക് സദ്ഭാവന്‍- സാമൂഹിക ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിന് വര്‍ഗീയവാദവും വര്‍ഗീയവൈരവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുക.
  2. യുവ റോസ്ഗര്‍- ഒരു കോടിയോളം തൊഴിലവസരങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുകയും ഓരോ കുടുംബത്തിലെയും ഒരാള്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
  3. ഗ്രാമീണ്‍ വികാസ്- രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെ വരുമാനവും ക്ഷേമവും മെച്ചപ്പെടുത്തുക.
  4. അര്‍ഥിക് നവോത്ഥാന്‍- സംരംഭകരുടെയും പ്രൊഫണലുകളുടെയും ക്രിയാത്മകശേഷി വര്‍ധിപ്പിക്കുക.
  5. മഹിളാ ശാക്തീകരണ്‍- സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കുകയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും നിയമപരമായുമുള്ള പൂര്‍ണസമത്വം ഉറപ്പുവരുത്തുകയും ചെയ്യുക.
  6. സമാന്‍ അവസര്‍- ദളിതുകള്‍ക്കും ആദിവാസികള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും എല്ലാ തരത്തിലും അവസര സമത്വം ഒരുക്കുക.

പ്രകടനപത്രികയിലെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍:

  • സമഗ്രമായ മാറ്റം.
  • എല്ലാ വിഭാഗ ജനങ്ങള്‍ക്കിടയിലും സമാധാനം ഉറപ്പുവരുത്തുക.
  • മതേതര ക്രമത്തെ ശക്തിപ്പെടുത്തുക.
  • സാമുദായിക സൗഹാര്‍ദവും ഐക്യവും ഊട്ടിയുറപ്പിക്കുക.
  • സാമ്പത്തിക പരിഷ്കരണങ്ങള്‍ വിപുലമാക്കുക.
  • 8-10 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുക.
  • സംഘടിത മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വിപുലമാക്കുക.
  • ഒരു ദേശീയ തൊഴില്‍ സംരക്ഷണ നിയമം ഉടന്‍ നടപ്പിലാക്കുക.
  • വസ്ത്രങ്ങള്‍, കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തോല്‍, സോഫ്റ്റ്വേര്‍, എഞ്ചിനീയറിംഗ്, ഉപഭോക്തൃ ഉത്പന്നങ്ങള്‍ ഇവയുടെ കയറ്റുമതി വിപുലമാക്കുക.
  • ചെറുകിട വ്യവസായങ്ങള്‍ വികസിപ്പിക്കുക.
  • സ്വയം തൊഴിലിന് കടം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലമാക്കുക.
  • അനൗപചാരിക മേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഒരു ദേശീയ കമ്മിഷന്‍ സ്ഥാപിക്കുക.
  • കാര്‍ഷികരംഗത്ത് പൊതുനിക്ഷേപം നടത്തുക.
  • തരിശുഭൂമിയില്‍ കൃഷി നടത്തുന്നതിന് പ്രത്യേക പരിപാടി കൊണ്ടുവരിക.
  • എല്ലാ കാര്‍ഷിക തൊഴിലാളികള്‍ക്കും വേണ്ടി സമഗ്രമായ സംരക്ഷണ നിയമം കൊണ്ടുവരിക.
  • വിളകള്‍ക്കും ആടുമാടുകള്‍ക്കും കൃഷിഭൂമി ഇന്‍ഷ്വറന്‍സ് പദ്ധതി.
  • സ്ത്രീ സംവരണ ബില്‍ നടപ്പിലാക്കുന്നതിന് നീക്കം.
  • ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക ശാസ്ത്രം, മാനേജ്മെന്റ് എന്നീ മേഖലകളിലെ ഉന്നത സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നിലനിര്‍ത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X