കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പാടം പദ്ധതി ദുബായ് കമ്പനിക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ പദ്ധതിയുടെ പണി ദുബായ് പോര്‍ട്ട് ഇന്റര്‍നാഷല്‍ (ഡി.പി.ഐ) നേടി.

മാര്‍ച്ച് 29ന് ചേരുന്ന കൊച്ചി തുറമുഖ ട്രസ്റ് ബോര്‍ഡ് യോഗം ടെണ്ടര്‍ അംഗീകരിക്കും. 31ന് പദ്ധതി കേന്ദ്രാംഗീകാരത്തിനു സമര്‍പ്പിക്കും. ഗള്‍ഫ് മേഖലയിലെ അത്യാധുനിക ട്രാന്‍സ്ഷിപ്പ് മെന്റ് ടെര്‍മിനലുകളുടെ നടത്തിപ്പുകാരാണ് ഡി.പി.ഐ. രണ്ടു പതിറ്റാണ്ടായി കേരളം കാത്തിരുന്ന സ്വപ്ന പദ്ധതിയാണ് വ്യാഴാഴ്ച ടെണ്ടറുകളുടെ പരിശോധനയോടെ ഫലപ്രാപ്തിയിലെത്തുന്നത്.

ടെര്‍മിനലിനായി ലഭിച്ച 14 ടെണ്ടറുകളില്‍ ഒമ്പത് എണ്ണമാണ് യോഗ്യത നേടിയിരുന്നത്. ഇതില്‍ മൂന്നു കമ്പനികളാണ് വ്യാഴാഴ്ചത്തെ അന്തിമ ടെണ്ടര്‍ സമര്‍പ്പണത്തില്‍ പങ്കെടുത്തത്. ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലിനു പുറമെ ദില്ലിയിലെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ലീസിങ്ങ് ആന്റ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്-പുഞ്ച്ു ലോയ്സ് കണ്‍സോര്‍ഷ്യം, ഡെന്‍മാര്‍ക്കിലെ മേഴ്സ്ക് എന്നിവയുടേത്. ഇതില്‍ ടെണ്ടര്‍ ബോണ്ട് സമര്‍പ്പിക്കാതിരുന്ന ഡെന്മാര്‍ക്ക് കമ്പനിയുടെ അന്തിമടെണ്ടര്‍ തുറന്നില്ല.

വരുമാനത്തില്‍ 33.3 ശതമാനം തുറമുഖട്രസ്റിന് നല്‍കുമെന്നായിരുന്നു ഡി.പി.ഐ.യുടെ വാഗ്ദാനം. ദില്ലി കമ്പനി കമ്പനി 10.123 ശതമാനവും തുടര്‍ന്ന് ഡി.പി.ഐ.യുടെ നിര്‍ദ്ദേശം അംഗീകരിച്ചു . വരുമാനവിഹിതത്തിനു പുറമെ പ്രതിവര്‍ഷം 9.6 കോടിരൂപ വാടകയായി കമ്പനി തുറമുഖ ട്രസ്റിന്നല്‍കണം. ഇത് രാജീവ് ഗാന്ധി കണ്ടയ്നര്‍ ടെര്‍മിനല്‍ സൗകരങ്ങള്‍ ഉപയോഗിക്കുന്നതിനാണ്. രാജീവ് ഗാന്ധി ടെര്‍മിനലിലെ നിലവിലെ ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതിന് 40.8 കോടിയും നല്‍കേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ വൈകാതെ ഡി.പി.ഐക്ക് പദ്ധതി ഏറ്റെടുക്കാനുള്ള ഉത്തരവ് നല്‍കുമെന്ന് തുറമുഖട്രസ്റ് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസും ഡെപ്യൂട്ടി ചെയര്‍മാന്‍ എ. ജനാര്‍ദ്ദന റാവുവും അറിയിച്ചു.

ദര്‍ഘാസ് പണികള്‍ പൂര്‍ത്തിയായതോടെ ഇന്ത്യയിലെ തന്നെ ആദ്യ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ് മെന്റ് തുറമുഖമായി കൊച്ചി മാറുമെന്നുറപ്പാവുകയാണ്.

2118 കോടി രൂപയുടെ മുതല്‍ മുടക്കുള്ളതാണ് വല്ലാര്‍പാടം പദ്ധതി. ബി.ഒ.ടി. അടിസ്ഥാനത്തില്‍ കമ്പനിയെ ഏല്‍പ്പിക്കുന്നപദ്ധതിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 932 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ ഈയിടെ അനുവദിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുടെ കുമരകം പാക്കേജില്‍ ഉള്‍പ്പെട്ടിരുന്നതാണ് വല്ലാര്‍പാടം പദ്ധതി. ദേശീയപാത, റെയില്‍പാത എന്നിവയുമായി ബന്ധിപ്പിക്കുന്നതിനും മണ്ണ് നീക്കുന്നതിനുമാണ് 932 കോടിരൂപ ചെലവിടുക.

പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഭീമന്‍ കപ്പലുകള്‍ക്ക് നേരിട്ട് തുറമുഖത്തെത്താനും കണ്ടയ്നറുകള്‍ നേരിട്ട് കയറ്റിയിറക്കാനും സൗകര്യമാവും. നിലവില്‍ ചെറിയ കപ്പലുകളില്‍ കയറ്റുന്ന കണ്ടയ്നറുകള്‍ കൊളംബോ, സിങ്കപ്പൂര്‍, സലാല തുറമുഖങ്ങളില്‍ നിന്നാണ് ഭീമന്‍ കപ്പലുകളിലേക്ക് മാറ്റുന്നത്. പദ്ധതിപൂര്‍ത്തിയാവുന്നതോടെ കേരളത്തിന്റെ സാമ്പത്തിക-തൊഴില്‍മേഖലയില്‍ വന്‍കുതിച്ചുചാട്ടം സാധ്യമാവും.

പദ്ധതിക്കായി 99ലും 2003ലും വിളിച്ച ടെണ്ടറുകള്‍ ഫലപ്രാപ്തിയിലെത്തിയില്ല. 99ല്‍ ഒരു ടെണ്ടര്‍ മാത്രമാണ് ലഭിച്ചത്. 2003ല്‍ ടെണ്ടര്‍ നല്‍കിയ 2 കമ്പനിയും നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി ഒഴിവാവുകയായിരുന്നു.

കണ്ടെയ്നര്‍ ട്രാന്‍സിഷിപ്പ്മെന്റ് പദ്ധതിമുന്നില്‍ കണ്ട് വല്ലാര്‍പാടവും പുതുവൈപ്പിനുമുള്‍പ്പെടെ പ്രത്യേകസാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടയ്നര്‍ പദ്ധതിയുള്‍പ്പെടെ 6513 കോടിരൂപയുടെ സംയോജിത തുറമുഖ വികസനപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X