കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിഭാഗം ഉപഭോക്താക്കളും പരസ്യങ്ങളുടെ സ്വാധീനത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന സാധനങ്ങള്‍ ടോയ്ലറ്റ് സോപ്പും ചമയവസ്തുക്കളുമാണെന്ന് ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശീതളപാനീയങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഉപഭോക്താക്കളിലെ ടിവി പരസ്യങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ ഡോ. സുരേഷ് മണിമലയും ഡോ. വി. മുകുന്ദദാസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഉത്പന്നം ടോയ്ലറ്റ് സോപ്പാണ്. ചോദ്യാവലികള്‍ക്ക് ഉത്തരം പറഞ്ഞ 42.78 ശതമാനം പേരും തങ്ങള്‍ ഇഷ്ടപ്പെടുന്ന പരസ്യത്തിലെ ഉത്പന്ന വാങ്ങുക മാത്രമല്ല അത് മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കുകയും ചെയ്യുന്നു. 73 ശതമാനം പേരും ഇഷ്ടപ്പെടുന്ന പരസ്യത്തിലൂടെ ഉത്പന്നത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരാണ്.

ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് പരസ്യങ്ങളോടുള്ള ഇഷ്ടം തന്നെയാണ് പ്രഥമ മാനദണ്ഡമാവുന്നത്. പരസ്യം വിശ്വസനീയമാണോ എന്നത് പലര്‍ക്കും പ്രശ്നമല്ല.

പരസ്യങ്ങളുണ്ടാക്കുന്ന ആകാംക്ഷയാണ് 66.21 പേര്‍ക്കും ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രചോദനമാവുന്നത്. മൂന്നില്‍ രണ്ടു വിഭാഗത്തിനും പരസ്യത്തോടുള്ള ഇഷ്ടം തന്നെ പ്രധാനം.

അതേ സമയം ചില പരസ്യങ്ങള്‍ ഉത്പന്നങ്ങളോട് വൈമുഖ്യം പ്രകടിപ്പിക്കാനും ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. അമിതമായ പ്രചാരണം, മോശപ്പെട്ട അവതരണം തുടങ്ങിയവയെല്ലാം പരസ്യത്തോട് അനിഷ്ടം തോന്നാന്‍ കാരണമാവുന്നുണ്ട്.

ഭൂരിഭാഗം പേര്‍ക്കും പരസ്യത്തിന്റെ സത്യസന്ധത വിഷയമേയല്ല. പരസ്യത്തിനോട് തോന്നുന്ന ഇഷ്ടം തന്നെ ഉത്പന്നം വാങ്ങുന്നതിനുള്ള പ്രേരണയാവാം. അതിന്റെ ഗുണം സ്ഥിരീകരിക്കാതെ തന്നെ പലമിക്ക ഉപഭോക്കാക്കളും പരസ്യങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാറുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X