കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ആസ്തി 50 ലക്ഷം

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍പൂര്‍: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി തന്റെ ആസ്തി വെളിപ്പെടുത്തി. തനിയ്ക്ക് 50 ലക്ഷത്തിലേറെ രൂപയുടെ ആസ്തിയുണ്ടെന്നാണ് രാഹുല്‍ വെളിപ്പെടുത്തിയത്.

രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ ഏകദേശം എട്ട് ലക്ഷം രൂപയുണ്ട്. ദില്ലിയിലെ പാര്‍ലമെന്റ് തെരുവിലെ യൂക്കൊ ബാങ്കിലും സിറ്രി ബാങ്കിലുമായിട്ടാണ് ഈ പണം. അമ്മൂമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും കിട്ടിയതാണ് ഈ പണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

സോഫ്റ്റ്വേര്‍ കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനവും രാഹുലിന് സ്വന്തമായി ഉണ്ട്. ബായ്ക്ക് അപ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഈകമ്പനിയ്ക്ക് എട്ട് ലക്ഷം രൂപയോളം വില വരും.

ദില്ലിയിലെ മഹ്റൗലിയില്‍ 30 ലക്ഷം രൂപ മതിപ്പുള്ള ഒരു ഫാംഹൗസും രാഹുലിന് ഉണ്ട്. ഇന്ദിരാഗാന്ധിയുടേതായിരുന്നു ഇത്. ഇന്ദിരാഗാന്ധി 1984 ല്‍ കൊല്ലപ്പെട്ടപ്പോള്‍ ഇത് രാജീവ് ഗാന്ധിയ്ക്ക് കിട്ടി. രാജീവ് മരിച്ചതിനെ തുടര്‍ന്ന് ഇതിന്റെ അവകാശം രാഹുലിനും പ്രീയങ്ക വധേരയ്ക്കുമാണ്.

മൂന്‍ നിയമ മന്ത്രിയും വക്കീലുമായ ഹന്‍സരാജ് ഭരദ്വാജ് ആണ് രാഹുലിന് വേണ്ടി സത്യവാങ്മൂലം തയ്യാറാക്കിയത്.

സമര്‍പ്പിച്ച രേഖ അനുസരിച്ച് രാഹുല്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കൊളെജില്‍ നിന്ന് വികസന ധനതത്വ ശാസ്ത്രത്തില്‍ മാസ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.

അമേഠിയില്‍ വിജയിച്ചവര്‍

1952 മുതല്‍ 1957 വരെ ഫിറോസ് ഗാന്ധി
1962 രാജ്നാഥ് കുരീല്‍
1967, 1971, 1980 ഇന്ദിരാ ഗാന്ധി
1977 രാജ് നാരായണ്‍
1984 അരുണ്‍ നെഹറു
1989, 1991 ഷീല കൗള്‍
1996, 1998 അശോക് സിഹ്
1999 ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X