കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ കൂട്ടായ്മയോടെ കോള സമരവാര്‍ഷികം

  • By Staff
Google Oneindia Malayalam News

പാലക്കാട്: കുടിവെള്ളത്തിനുവേണ്ടി സമരം ചെയ്യുന്നവരുടെ ദേശീയ കൂട്ടായ്മയോടെ കൊക്കകോള വിരുദ്ധ സമരത്തിന്റെ രണ്ടാംവാര്‍ഷികം പ്ലാച്ചിമടയില്‍ ആചരിച്ചു.

ഏപ്രില്‍ 22 ആയിരുന്നു പ്ലാച്ചിമടയിലെ കുടിവെള്ള സമരത്തിന്റെ രണ്ടാം വാര്‍ഷീക ദിവസം.

ഭോപ്പാല്‍, ശിവഗംഗ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ജലചൂഷണത്തിനും വില്‍പനക്കും എതിരെ പോരാട്ടം നടത്തുന്നവര്‍ പ്ലാച്ചിമടയില്‍ കൊളകമ്പനിയ്ക്കെതിരെ കുടിവെള്ളത്തിനായി സമരം നടത്തുന്നവരെ അഭിവാദ്യം ചെയ്യാനായി എത്തിയിരുന്നു.

ശുദ്ധജലം തങ്ങളുടെ ജന്മാവകാശം, കൃഷിവെള്ളത്തെ കൊള്ളയടിക്കും കോള കമ്പനി തുലയട്ടെ, ഇന്ത്യന്‍ ജനതയെ രോഗികളാക്കും കോള കമ്പനി തുലയട്ടെ, എന്നീ മുദ്രാവാക്യങ്ങളും മുഴക്കി സ്ത്രീകളും കുട്ടികളും ആദിവാസികളും പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കു മുന്നില്‍ വ്യാഴാഴ്ചയും സമരം നടത്തി.

മാന്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമാണ് പ്ലാച്ചിമടയില്‍ നിഷേധിച്ചിരിക്കുന്നതെന്ന് വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്ത ജസ്റിസ് ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. കൊക്കകോള നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചെന്നു മാത്രമല്ല, അവരെ രോഗികളാക്കുകയും ചെയ്തു.

അമേരിക്കയിലെ കോള ഉല്‍പ്പന്നങ്ങളിലെ ചേരുവയല്ല ഇന്ത്യയിലേതെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സോഷ്യലിസ്റ് നേതാവും മുന്‍ എം.പി.യുമായ പി. വിശ്വംഭരന്‍ ചൂണ്ടിക്കാട്ടി.

വിവിധ ചടങ്ങുകള്‍ക്ക് ശേഷം വെള്ളം ഇതിവൃത്തമായ സിനിമാ പ്രദര്‍ശനവും നാടകവും ഉണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X